Nallola Kiliye Kiliye Lyrics In Malayalam - Bali Malayalam Movie Songs Lyrics


 
നല്ലോലക്കിളിയേ കിളിയേ
ചെല്ലച്ചെറുകിളിയേ
നല്ലോലക്കിളിയേ കിളിയേ
ചെല്ലച്ചെറുകിളിയേ
നെല്ലോലപ്പച്ച പുതച്ചൊരു
വയലുകള്‍ കാണാന്‍
തെങ്ങോലത്തുമ്പില്‍ തൈത്തെന്നല്‍
പൊന്നൂഞ്ഞാലാടും താഴ്‌വര കാണാൻ
മണലാഴി കടന്നുവരുന്നൊരു
മണിമാരനെയറിയില്ലേ

ചിരിമണികള്‍ പൊട്ടിച്ചിതറും
അരിതിരിമുല്ലകളെവിടെ
മുത്തിതളുകള്‍ പവിഴത്തിരിയില്‍
ചാര്‍ത്തിയ തളിര്‍മരമെവിടെ
പൂനിഴലില്‍ കിനാവുകാണും പൂമകളേ
പൂനിഴലില്‍ കിനാവുകാണും പൂമകളേ
നിന്നെക്കാണാന്‍
ചിറകുള്ളൊരു തേരിലിറങ്ങി
വരവായി മണിമാരന്‍
ചിറകുള്ളൊരു തേരിലിറങ്ങി
വരവായി മണിമാരന്‍

നല്ലോലക്കിളിയേ കിളിയേ
ചെല്ലച്ചെറുകിളിയേ
നെല്ലോലപ്പച്ച പുതച്ചൊരു
വയലുകള്‍ കാണാന്‍
തെങ്ങോലത്തുമ്പില്‍ തൈത്തെന്നല്‍
പൊന്നൂഞ്ഞാലാടും താഴ്‌വര കാണാൻ
മണലാഴി കടന്നുവരുന്നൊരു
മണിമാരനെയറിയില്ലേ

ഒരു പനിനീര്‍പ്പൂവു കൊഴിഞ്ഞാല്‍
നിറയും കണ്ണുകളെവിടെ
വെള്ളിലതന്‍ വള്ളികള്‍തോറും
തുള്ളും തുമ്പികളെവിടെ
പുത്തില്ലത്തിരുമുറ്റത്തെ തത്തമ്മേ
പുത്തില്ലത്തിരുമുറ്റത്തെ തത്തമ്മേ
നിന്‍ മൊഴികേള്‍ക്കാന്‍
ഒരു മോഹത്തേരിലിറങ്ങി
വരവായി മണിമാരന്‍
ഒരു മോഹത്തേരിലിറങ്ങി
വരവായി മണിമാരന്‍

നല്ലോലക്കിളിയേ കിളിയേ
ചെല്ലച്ചെറുകിളിയേ
നെല്ലോലപ്പച്ച പുതച്ചൊരു
വയലുകള്‍ കാണാന്‍
തെങ്ങോലത്തുമ്പില്‍ തൈത്തെന്നല്‍
പൊന്നൂഞ്ഞാലാടും താഴ്‌വര കാണാൻ
മണലാഴി കടന്നുവരുന്നൊരു
മണിമാരനെയറിയില്ലേ
മണലാഴി കടന്നുവരുന്നൊരു
മണിമാരനെയറിയില്ലേ

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.