Header Ads

malayalamsonglyrics.net

Thaniye Mizhikal Lyrics In Malayalam ( തനിയേ മിഴികൾ തുളുമ്പിയോ ഗാനത്തിന്റെ വരികൾ ) - Guppy Malayalam Movie Songs Lyrics


 
തനിയേ മിഴികൾ തുളുമ്പിയോ
വെറുതേ മൊഴികൾ വിതുമ്പിയോ
മഞ്ഞേറും വിണ്ണോരം
മഴ മായും പോലെ
കുഞ്ഞോമൽ കണ്ണോരം
കണ്ണീരും മായേണം

നെഞ്ചോരം പൊന്നോളം
ചേലേറും കനവുകളുമൊരു
പിടി കാവലായ് വഴി തേടണം
ഒരു മാരിവിൽ ചിറകേറണം

ആശതൻ തേരിതിൽ
പറന്നു വാനിൽ നീ ഉയരണം
ഇടനെഞ്ചിലെ മുറിവാറണം
ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ
പുലരി തേടി നീ ഒഴുകണം

അകതാരിലീ
ചെറുതേങ്ങൽ മാഞ്ഞിടും
തിരിനീട്ടുമീ കുളിരോർമ്മകൾ
തിരികേ വരും

ഇരവാകവേ  പകലാകവേ
കവിളത്തു നിന്റെയീ
ചിരി കാത്തിടാൻ

ഇതുവഴി ഞാൻ
തുണയായ് വരാമിനിയെന്നുമേ
കുട നീർത്തിടാം തണലേകിടാം
ഒരു നല്ലനേരം വരവേറ്റിടാം

കുഞ്ഞോമൽ കണ്ണോരം
കണ്ണീരും മായേണം
നെഞ്ചോരം പൊന്നോളം
ചേലേറും കനവുകളുമൊരു പിടി
കാവലായ് വഴി തേടണം
ഒരു മാരിവിൽ ചിറകേറണം
ആശതൻ തേരിതിൽ
പറന്നു വാനിൽ നീ ഉയരണം
ഇടനെഞ്ചിലെ മുറിവാറണം
ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ
പുലരി തേടി നീ ഒഴുകണം

LYRICS IN ENGLISH

No comments

Theme images by mammuth. Powered by Blogger.