Mayamanjalil Lyrics In Malayalam ( മായാമഞ്ചലില്‍ ഗാനത്തിന്റെ വരികൾ ) - Ottayal Pattalam Malayalam Movie Songs Lyrics
ഇതുവഴിയെ പോകും തിങ്കളേ
കാണാത്തംബുരു
തഴുകുമൊരു തൂവല്‍ത്തെന്നലേ
ആരും പാടാത്ത പല്ലവി
കാതില്‍ വീഴുമീ വേളയില്‍
കിനാവുപോല്‍ വരൂ വരൂ
മായാമഞ്ചലില്‍
ഇതുവഴിയെ പോകും തിങ്കളേ
ഏഴുതിരി വിളക്കിന്റെ മുമ്പില്‍
ചിരി തൂകി മലര്‍ത്താലം
കൊണ്ടുവന്നതാര്
ഏഴുതിരി വിളക്കിന്റെ മുമ്പില്‍
ചിരി തൂകി മലര്‍ത്താലം
കൊണ്ടുവന്നതാര്
കനകമഞ്ചാടിപോലെ
കനകമഞ്ചാടിപോലെ
അഴകു തൂകുമീ നേരം
എതൊരോര്‍മ്മയില്‍ നിന്നു നീ
ആരെത്തേടുന്നു ഗോപികേ
കിനാവിലെ മനോഹരീ
മായാമഞ്ചലില്‍
ഇതുവഴിയെ പോകും തിങ്കളേ
പൂനിലാവു പെയ്യുമീറന്‍രാവില്‍
കതിരാമ്പല്‍ കുളിര്‍പൊയ്ക
നീന്തി വന്നതാര്
പൂനിലാവു പെയ്യുമീറന്‍രാവില്‍
കതിരാമ്പല്‍ കുളിര്‍പൊയ്ക
നീന്തി വന്നതാര്
പവിഴമന്ദാരമാല
പ്രകൃതി നല്‍കുമീ നേരം
പവിഴമന്ദാരമാല
പ്രകൃതി നല്‍കുമീ നേരം
മോഹക്കുങ്കുമം പൂശി നീ
ആരെത്തേടുന്നു ഗോപികേ
കിനാവിലെ സുമംഗലീ
മായാമഞ്ചലില്‍
ഇതുവഴിയെ പോകും തിങ്കളേ
LYRICS IN ENGLISH
No comments