Thamaranoolinal Lyrics In Malayalam ( താമരനൂലിനാൽ ഗാനത്തിന്റെ വരികൾ ) - Mullavalliyum Thenmavum Malayalam Movie Songs Lyrics
മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ
വാതിലിൽ മുട്ടിവിളിക്കൂ
എന്റെ മാറോടു ചേർന്നൊരു
പാട്ടു മൂളൂ
മണിവിരലിനാൽ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീയുറക്കൂ
താമരനൂലിനാൽ മെല്ലെയെൻ
മേനിയിൽ തൊട്ടുവിളിക്കൂ
വെയിലേറ്റ് വാടുന്ന പൂവ് പോലെ
പൂങ്കാറ്റിലാടും കടമ്പ് പോലെ
ഒരു കടൽ പോലെ നിൻ കാലടിയിൽ
തിര നുര കൈകളും നീട്ടി നിൽപ്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്തേ
നെറുകയിലൊരു മുത്തം തന്നീലാ
ആരിരരാരിരാരോ ആരാരോ
ആരിരരാരിരാരോ
താമരനൂലിനാൽ മെല്ലെയെൻ
മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ
വാതിലിൽ മുട്ടിവിളിക്കൂ
തിരമേലെ ആടുന്ന തിങ്കൾ പോലെ
തീരത്തുലാവും നിലാവ് പോലേ
നറുമഴ പോലെ നിൻ പൂഞ്ചിമിഴിൽ
ഒരു ചെറുമുത്തുമായ് കാത്തു നില്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
പുലർവെയിലിനു പൂക്കൾ തന്നീലാ
താമരനൂലിനാൽ മെല്ലെയെൻ
മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ
വാതിലിൽ മുട്ടിവിളിക്കൂ
എന്നെ മാറത്തു ചേര്‍ത്തൊരു പാട്ടു മൂളൂ
തളിര്‍വിരലിനാല്‍ താളമിടൂ
മെല്ലെ മെല്ലെയെന്നെ നീയുറക്കൂ
LYRICS IN ENGLISH


No comments