Payunne Mele Lyrics In Malayalam ( പായുന്നേ മേലെ നോക്കി ഗാനത്തിന്റെ വരികൾ ) - Thobama Malayalam Movie Songs Lyrics


 
പായുന്നേ മേലെ നോക്കി
നീലാകാശമേ
വിളയാടുന്നേ താഴേ മണ്ണിൽ
വന്നെത്തും വരെ

ഒന്നായണി നിരനിരയായി
നന്നായണിഞ്ഞൊരുങ്ങുകയായി
കാണാമതിൽ കനവോ
പല ആയിരം

ഒന്നായണി നിരനിരയായി
നന്നായണിഞ്ഞൊരുങ്ങുകയായി
കാണാമതിൽ കനവോ
പല ആയിരം

താരാവൂ വൂ ഊ
താരാവൂ വൂ ഊ

മായാതെ ഇനി ഒന്നൊന്നായിതാ
വരവായെ താരങ്ങളായി

ഹേ എല്ലാമെല്ലാമേകുന്നേ
എല്ലാമെല്ലാമേകുന്നേ
ഹേ എല്ലാമെല്ലാം
നിങ്ങൾക്കായി തീരുന്നേ
എല്ലാമെല്ലാം
നിങ്ങൾക്കായി തീരുന്നേ

എല്ലാമെല്ലാമേകുന്നേ
എല്ലാമെല്ലാമേകുന്നേ ഹേ

കാലമിതോടിയ
വീതിയിലാളുകളായിര-
മാരവമാകെയും
നേടണമേതൊരു
പാതയിലേതൊരുനാളിലും
ഇതു ജീവിതം
തോളോട് തോൾ ചേർന്നിതേ
പോകയായി
പടവുകളൊന്നായി കേറിടാം

കാതങ്ങൾക്കകലെ
പുതുവതിരുകൾ മതിലുകൾ
അനവധി പലവിധം
ഉയരുകയാണ്

അടിപതറരുതൊരു
യുഗ പിറവിയിതാ

താരാവൂ വൂ ഊ
താരാവൂ വൂ ഊ

മായാതേ ഇനി ഒന്നൊന്നായിതാ
വരവായേ താരങ്ങളായി

ഹേ ചങ്ങാതീ നീയില്ലേൽ
പലതുമില്ലെന്നേ
നീയുണ്ടെങ്കിൽ വേറൊന്നും
തടയാനില്ലെന്നേ
ഹേ ചങ്ങാതീ നീയില്ലേൽ
പലതുമില്ലെന്നേ
നീയുണ്ടെങ്കിൽ വേറൊന്നും
തടയാനില്ലെന്നേ
ഹേ ചങ്ങാതീ നീയില്ലേൽ
പലതുമില്ലെന്നേ
ഇല്ലെന്നേ

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.