Kalariyadavum Chuvadinazhakum Lyrics In Malayalam ( തൊഴുതമർന്നു വലതു വെച്ചുവെട്ടി ഗാനത്തിന്റെ വരികൾ ) - Kayamkulam Kochunni Malayalam Movie Songs Lyrics


 
തൊഴുതമർന്നു വലതു വെച്ചുവെട്ടി
ഇടതു കേറി കുതിച്ചു ചാടി
സിംഹത്തഞ്ചം പിടിച്ചു
മറ്റാന്റെ മാറിൽ കണ്ടു നീട്ടി
വലപ്പുരയെ തിരിഞ്ഞു ചാടി
ഗജവടിവിലമർന്നും

കളരിയടവും ചുവടിനഴകും
കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ
മിഴിയിൽ നുരയും
കനവിൻ ചഷകം തേടി ഞാൻ
മറിമായക്കാരീ നിൻ ചാരെ

എന്നോത്തു കിത്താബിൽ
നിൻ പേരെങ്ങും കണ്ടില്ല
ഉൾപ്പൂവിലെ നറു ജാലകം
ഞാൻ നിനക്കു മാത്രമായ് തുറക്കാം
ഉയിർ വല്ലിയിൽ പുതു നിനവുകൾ
ഇശലലകൾ ചൂടിയിതാ

ഇനിയെൻ വഴിത്താരയിൽ
നീഹാരമായ് ആലോലമായ്
നിന്നു നീ ജാനകി
ഇനിയെൻ വഴിത്താരയിൽ
നീഹാരമായ് ആലോലമായ്
നിന്നു നീ ജാനകി

കളരിയടവും ചുവടിനഴകും
കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ

കനകമൈലാഞ്ചി കൈയിലില്ല
സുറുമയാൽ കൺതടം തുടിച്ചതില്ല
മുത്തണിയധരപ്പൂച്ചെണ്ടിൽ
ഒപ്പന പാട്ടുകളില്ലാ ഹോ
കളിവാക്കിൻ ശരമേറ്റെൻ
മനക്കൂടിൻ താഴുതകർന്നേ
അറിയൂ നീ മമതോഴി
നിന്നാത്മസൗരഭ്യമാണെന്റെ ലഹരി

ഇനിയെൻ വഴിത്താരയിൽ
നീഹാരമായ്
ആലോലമായ് നിന്നു നീ ജാനകി
കളരിയടവും ചുവടിനഴകും
കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ

നാഗവടിവൊത്ത മേക്കരുത്താലെൻ
താരുണ്യ തളിരുകളിറുത്തെടുത്തു
എള്ളെണ്ണ മണമോലും കൈയ്യാൽ
ഓതിരം പയറ്റിയെന്നെ വീഴ്ത്തി ഹോ

കാലമാനെ മണിവീണേ
എന്നങ്ക തൊടുകുറി നീ
കൊതിയേറെ മനമാകെ
തൂവെള്ളിത്തിരയായ് പുണരാൻ
കളരിയടവും ചുവടിനഴകും
കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ

എന്നോത്തു കിത്താബിൽ
നിൻ പേരെങ്ങും കണ്ടില്ല
ഉൾപ്പൂവിലെ നറു ജാലകം
ഞാൻ നിനക്കു മാത്രമായ് തുറക്കാം
ഉയിർ വല്ലിയിൽ പുതു നിനവുകൾ
ഇശലലകൾ ചൂടിയിതാ

ഇനിയെൻ വഴിത്താരയിൽ
നീഹാരമായ് ആലോലമായ്
നിന്നു നീ ജാനകി
ഇനിയെൻ വഴിത്താരയിൽ
നീഹാരമായ് ആലോലമായ്
നിന്നു നീ ജാനകി

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.