Kondoram Kondoram Lyrics In Malayalam ( കൊണ്ടോരാം കൊണ്ടോരാം ഗാനത്തിന്റെ വരികൾ ) - Odiyan Malayalam Movie Songs Lyrics
കൈതോലപ്പായ കൊണ്ടോരാം
കൊണ്ടോവാം കൊണ്ടോവാം
അന്ത്യാളൻ കാവിൽ കൊണ്ടോവാം
പുല്ലാനിക്കാടും കാണാം
വെള്ളാമ്പൽപ്പൂവും നുള്ളാം
മാനോടും മേട്ടിൽ കൊണ്ടോവാം
പെണ്ണേ
കൊണ്ടോരാം കൊണ്ടോരാം
കൈതോലപ്പായ കൊണ്ടോരാം
ഒടി മറയണ രാക്കാറ്റ്
പന മേലെയൊരൂഞ്ഞാല്
നിഴലുകളാൽ അതിലിളകും
മുടിയാട്ടം കണ്ടാ
തിരിയുഴിയണ മാനത്ത്
നിറപാതിര നേരത്ത്
മുകിലുകളാൽ പിറകെവരും
മാൻകൂട്ടം കണ്ടാ
പാലകളിൽ കാമം പൂക്കും
ധനുമാസനിലാവും ചുറ്റി
ആലത്തൂർ കാവിൽ കൊണ്ടോവാം
പെണ്ണേ
കൊണ്ടോരാം കൊണ്ടോരാം
കൈതോലപ്പായ കൊണ്ടോരാം
തന്നാരേ തന്നാരേ
തന്നാരേ തന്നാതന്നാരേ
ഈ മഴപൊഴിയണ നേരത്ത്
ഒരു ചേമ്പില മറയത്ത്
ചെറുമണികൾ വിതറിയിടും
കുളിരാടാൻ പോകാം
കലിയിളകണ കാറ്റത്ത്
നടവഴിയുടെ ഓരത്ത്
മുളയരിയിൽ തെളിമയെഴും
നിൻ കാലടി കണ്ടേ
വാവലുകൾ തേനിനു പായും
മലവാഴത്തോപ്പും കേറി
അലനല്ലൂർ മലയിൽ കൊണ്ടോവാം
പൊന്നേ
വന്നോളാം വന്നോളാം
നീ ചായും കൂട്ടിൽ വന്നോളാം
നിന്നോളാം നിന്നോളാം
നിൻ മാറിൽ ചാരി നിന്നോളാം
പുല്ലാനിക്കാടും കാണാം
വെള്ളാമ്പൽപ്പൂവും നുള്ളാം
തേരോട്ടം കാണാൻ വന്നോളാം
പെണ്ണേ
കൊണ്ടോരാം കൊണ്ടോരാം
കൈതോലപ്പായ കൊണ്ടോരാം
നിന്നോളാം നിന്നോളാം
നിൻ മാറിൽ ചാരി നിന്നോളാം
LYRICS IN ENGLISH
No comments