Aaradhike Lyrics - ആരാധികേ മഞ്ഞുതിരും വഴിയരികേ - Ambili Movie Songs Lyrics


 
ആരാധികേ മഞ്ഞുതിരും വഴിയരികേ
നാളേറെയായ് കാത്തുനിന്നു മിഴിനിറയേ

നീയെങ്ങു പോകിലും
അകലേയ്ക്കു മായിലും
എന്നാശകൾ തൻ മൺതോണിയുമായ്      
തുഴഞ്ഞരികേ ഞാൻ വരാം

എന്റെ നെഞ്ചാകെ നീയല്ലേ 
എന്റെ ഉന്മാദം നീയല്ലേ
നിന്നെയറിയാൻ ഉള്ളുനിറയാൻ 
ഒഴുകിയൊഴുകി ഞാൻ 
എന്നുമെന്നുമൊരു പുഴയായ് 
 
ആരാധികേ

പിടയുന്നോരെന്റെ ജീവനിൽ 
കിനാവു തന്ന കണ്മണി 
നീയില്ലയെങ്കിലെന്നിലെ
പ്രകാശമില്ലിനി

മിഴിനീരു പെയ്ത മാരിയിൽ 
കെടാതെ കാത്ത പുഞ്ചിരി 
നീയെന്നൊരാ പ്രതീക്ഷയിൽ 
എരിഞ്ഞ പൊൻതിരി 

മനം പകുത്തു നൽകിടാം 
കുറുമ്പുകൊണ്ടു മൂടിടാം 
അടുത്തു വന്നിടാം കൊതിച്ചു നിന്നിടാം 
വിരൽ കൊരുത്തിടാം സ്വയം മറന്നിടാം 
ഈ ആശകൾ തൻ മൺതോണിയുമായ്      
തുഴഞ്ഞകലേ പോയിടാം

എന്റെ നെഞ്ചാകെ നീയല്ലേ 
എന്റെ ഉന്മാദം നീയല്ലേ
നിന്നെയറിയാൻ ഉള്ളുനിറയാൻ 
ഒഴുകിയൊഴുകി ഞാൻ 
എന്നുമെന്നുമൊരു പുഴയായ് 
 
ആരാധികേ മഞ്ഞുതിരും വഴിയരികേ   
 
ഒരുനാൾ കിനാവു പൂത്തിടും 
അതിൽ നമ്മളൊന്നു ചേർന്നിടും 
പിറാക്കൾ പൊലിതേ വഴി 
നിലാവിൽ പാറിടും

നിനക്കു തണലായി ഞാൻ 
നിനക്കു തുണയായി ഞാൻ 
പല കനവുകൾ പകലിരവുകൾ 
നിറമണിയുമീ കഥയെഴുതുവാൻ 
ഈ ആശകൾ തൻ മൺതോണിയുമായ്      
തുഴഞ്ഞകലേ പോയിടാം

എന്റെ നെഞ്ചാകെ നീയല്ലേ 
എന്റെ ഉന്മാദം നീയല്ലേ
നിന്നെയറിയാൻ ഉള്ളുനിറയാൻ 
ഒഴുകിയൊഴുകി ഞാൻ 
എന്നുമെന്നുമൊരു പുഴയായ് 
 
ആരാധികേ
മഞ്ഞുതിരും വഴിയരികേ

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.