Arike Naam Lyrics - അരികെ നാം കഴിയുമ്പോൾ - Underworld Malayalam Movie Song Lyrics


 
ദൂരം ഇടയിലില്ലെങ്കിലും 
ഒരു ദൂരം വെറുതെ തോന്നുന്നുവോ 
ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ 
മൃതിയുടെ തീരം അണയും പോലെ 

അരികെ നാം കഴിയുമ്പോൾ
അറിയാൻ വൈകിടുമനുരാഗം 
അറിയാനായി ഇനി വേണോ
ഇടയിൽ ഇത്രയുമൊരുദൂരം 

ആരും താഴുകിയില്ലെങ്കിലും 
കുളിരുതൂവാൻ അരികെ നിന്നോർമകൾ   
പരിഭവങ്ങൾ പതിവായ്‌വന്നു മറകൾ നെയ്താലും 
മറകളില്ലാ നാം തമ്മിൽ 

മിഴികളേക്കാൾ  മിഴിവേറുന്ന മിഴികൾ നീയായി 
മിഴികളാക്കി എന്നെ നീയും 
ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ 
മൃതിയുടെ തീരം അണയും പോലെ 

അരികെ നാം കഴിയുമ്പോൾ
അറിയാൻ വൈകിടുമനുരാഗം 
അറിയാനായ്  വേണോ 
ഇടയിൽ ഇത്രയുമൊരുദൂരം 

അരികെ നാം കഴിയുമ്പോൾ
അറിയാൻ വൈകിടുമനുരാഗം 
അറിയാനായ്  വേണോ 
ഇടയിൽ ഇത്രയുമൊരുദൂരം

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.