കാമിനി രൂപിണീ ഗാനത്തിന്റെ വരികള്‍ - അനുഗ്രഹീതൻ ആന്റണി


 
കാമിനി രൂപിണീ 
കാമിനി രൂപിണീ ശിലാവതി

പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ 
എന്തോ തേടിപ്പോകുന്നെന്തേ
ഉള്ളം  താനെ പാടുന്നതെന്തേ 
മെല്ലെ മെല്ലെ മൂളുന്നന്തേ
മൃദുലമാമധരവും മധുകണം കരുതിയോ 
ചിറകിലായ് ഉയരുമെൻ 
പ്രണയമാം ശലഭവും

മണിമുകിലു വരയണ മാരിവിൽ 
നിറം പകരും നിനവുകളിൽ
മഴവിരലു തഴുകിയ വീണയിൽ 
ഉണരുമീണം നീ ....

മെല്ലേ മുല്ലേ ഉള്ളിന്നുള്ളിൽ 
എല്ലാമെല്ലാം നീയേ നീയേ
ദുരേ ദൂരേ നീലാകാശം 
മണ്ണിൽ ചായും തീരം നീയേ

മറഞ്ഞു നിന്നീ നിഴലിലതിരിലായ് 
മൊഴിയാലെ നിന്നെ അറിയവേ
പറഞ്ഞതെല്ലാം നിലവിൻ 
ലിപികളാലുയിരിന്റെ താളിൽ എഴുതി ഞാൻ
മിന്നാമിന്നിക്കണ്ണാളേ 
മിന്നും മിന്നൽ പെണ്ണാളേ
കരളിൽ ഒഴുകുമോരരുവിയലയുടെ കുളിരു നീയല്ലേ

മെല്ലേ മുല്ലേ ഉള്ളിന്നുള്ളിൽ 
എല്ലാമെല്ലാം നീയേ നീയേ
ദുരേ ദൂരേ നീലാകാശം 
മണ്ണിൽ ചായും തീരം നീയേ

കാമിനി രൂപിണീ 
കാമിനി രൂപിണീ ശിലാവതി
കാമിനി രൂപിണീ ശിലാവതി  

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.