എൻ രാമഴയിൽ ഗാനത്തിന്റെ വരികള്‍ - കിംഗ് ഫിഷ്
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
കാണാമറയത്തു നിന്നും ഏതോ മയൂരങ്ങളാടി
ആരോരുമറിയാതെ നിൻ പൊൻപിറാവുകൾ
ഇളവെയിലായ് ഇണതിരയുകയോ
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
വേനൽ മഴക്കൂടിനാഴങ്ങളിൽ
വിരിയും കിനാപക്ഷി മൂളുന്നുവോ
അനുരാഗിയാമെന്റെയുള്ളിൽ
ഈറൻമുടിച്ചാർത്തുലഞ്ഞു
ഋതുരേഖപോലെ അറിയാതെയിന്നും
കവിളിണയിൽ ഒരു തണുവായ് വാ
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
അജ്ഞാത മേഘങ്ങളലയുന്നുവോ
അതിരറ്റൊരാകശ മൗനങ്ങളായ്
താഴ്വാരമറിയുന്ന രതിയിൽ
സിന്ദൂരമലിയുന്ന നേരം
അനുയാത്രപോലെ ഏകാകിയായി
നിഴൽമറയിൽ അകമഴയിൽ ഞാനും
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
No comments