കണ്ണിൽ വിടരും രാത്താരങ്ങൾ നീയേ മണ്ണിൽ പുലരും പൂക്കാലങ്ങൾ നീയേ നെറുകിൽ പടരാനുയിരുകൊണ്ട മഴയോ കിളികൾ പറയാതിതൾ വിരിഞ്ഞ കഥയോ പുഴകളോ വഴികളോ തിരതൊടുന്ന പുതിയ കരകളോ
കനവാം തെളിയും രാത്താരം ഞാനാകാം തളിരായ് നിറയും പൂക്കാലം ഞാനാകാം നെറുകിൽ പടരാനുയിരുകൊണ്ട മഴ ഞാൻ കിളികൾ പറയാതിതൾ വിരിഞ്ഞ കഥ ഞാൻ ഇളവെയിൽ ചിറകുമായ് കുളിരുതുന്നുമിണകളായി നാം
നഖമുനയോരോന്നിൽ ഉതിരാ നിറമായ് മഴയുടെ ചുവരിൽ ശലഭങ്ങൾ പോൽ നീ നഖമുനയോരോന്നിൽ ഉതിരാ നിറമായ് മഴയുടെ ചുവരിൽ ശലഭങ്ങൾ പോൽ നീ
ഈ തെരുവിൽ വർണങ്ങൾ തേടുമ്പോൾ പരവശമായ് പടരും ചെടിതൻ തളിരിലകളിലൊന്നാകെ പൂവായ് ചേരും ഉടലതിലാവോളം അലസമയൂരങ്ങൾ പുതുമഴ നോൽക്കുന്നീ നിമിഷങ്ങളിൽ ആഘോഷത്തിന്നാവേശപ്പഴുതുകളിൽ ആകാശങ്ങൾ മിന്നുന്നു കാണാത്തീയിൽ കാറ്റോടും പോലെ
കണ്ണിൽ വിടരും രാത്താരങ്ങൾ നീയായ് മണ്ണിൽ പുലരും പൂക്കാലങ്ങൾ നീയായ് നെറുകിൽ പടരാനുയിരുകൊണ്ട മഴയിൽ കിളികൾ പറയാതിതൾ വിരിഞ്ഞ കഥയിൽ പുഴകളായ് വഴികളായ് തിരതൊടുന്ന പുതിയ കരകളായ്
LYRICS IN ENGLISH
No comments