Parayuvaan Lyrics in Malayalam ( പറയുവാൻ ഇതാദ്യമായി ) - Ishq Malayalam Movie Songs Lyrics


 
പറയുവാൻ ഇതാദ്യമായി വരികൾ മായേ
മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും

തീരാതെയുള്ളിലിനി ഇളമഞ്ഞിൻ ചൂട്
നൂറാണ് നിൻറ്റെ ചിറകിനു ചേലെഴും തൂവല്
നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും
തേൻ കണങ്ങൾ തിളങ്ങും നേരം പിന്നെയും

പറയുവാൻ ഇതാദ്യമായി വരികൾ മായേ
മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും

മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം
താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം
ഒരു പൂക്കാലം കൺകളിലാടുന്നു
രാവെതോ വെൺ നദിയാകുന്നു
കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ
നിലവിത്തൽ മെനഞ്ഞൊരാ കൂടു തേടിയോ

പറയുവാൻ ഇതാദ്യമായി വരികൾ മായേ
മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും

No comments

Theme images by follow777. Powered by Blogger.