Akalumbol Arikeyannayan Lyrics In Malayalam ( അകലുമ്പോൾ അരികെയണയാൻ ഗാനത്തിന്റെ വരികൾ ) - Mazhayathu Movie Songs Lyrics
കൊതിയേറും ഹൃദയവഴിയിൽ
രാത്രി പെയ്ത നിനവോ
നനയുമൊരു ശോകരാഗമലരോ
പെയ്തൊഴിഞ്ഞ വഴിയിൽ
കുറുകുമൊരു മഴനിലാകിളിയേ
ഇതുവഴി നീ വരുന്നനാൾ
തളിരണിയും കിനാവുകൾ
നറുമലരിൻ ദലങ്ങളിൽ
സ്‌മൃതിശലഭങ്ങൾ പാറിടും
മധുരമൊഴികൾ കേൾക്കുവാനീ
വഴിമരങ്ങൾ കാതോർക്കും
കാറ്റിലാടും പൂമരത്തിൽ
ഏകയായ് നീ പാടുമ്പോൾ
ഓർമ്മപൂക്കും പൂനിലാവിൽ
കൂടുതേടി അലയുമ്പോൾ
അകലെയേതോ അറിയാപ്പടവിൽ
നിറയുമിരുളിൽ മിഴി പൂട്ടി
മൊഴിയിലേതോ നോവിൻ നനവായ്
നിറയുമോർമ്മയിൽ അലിയരുതേ
അകലുമ്പോൾ അരികെയണയാൻ
കൊതിയേറും ഹൃദയവഴിയിൽ
രാത്രി പെയ്ത നിനവോ
നനയുമൊരു ശോകരാഗ മലരോ
പെയ്തൊഴിഞ്ഞ വഴിയിൽ
കുറുകുമൊരു മഴനിലാകിളിയേ
ഇതുവഴി നീ വരുന്നനാൾ
തളിരണിയും കിനാവുകൾ
നറുമലരിൻ ദലങ്ങളിൽ
സ്‌മൃതിശലഭങ്ങൾ പാറിടും
മധുരമൊഴികൾ കേൾക്കുവാനീ
വഴിമരങ്ങൾ കാതോർക്കും
LYRICS IN ENGLISH
No comments