Sooryane Mukile Lyrics In Malayalam ( സൂര്യനെ മുകിലേ വരികൾ ) - Aadhi Malayalam Movie Songs Lyrics
നീ മൂടിയോ അകലേ
പാതിയിൽ ഇരവായ്
നീ മാറിയോ പകലേ
നിഴൽ മായുമീ വഴിയേ
അലയുന്നു ഞാൻ തനിയേ
നിഴൽ മായുമീ വഴിയേ
അലയുന്നു ഞാൻ തനിയേ
സൂര്യനെ മുകിലേ
നീ മൂടിയോ അകലേ
ഓർമ്മകൾ ഞാൻ ചൂടവേ
അതിനുള്ളു പൊള്ളുന്നതെന്തേ
മൗനമേ നീയെന്നെ നിൻ
മാറോടു ചേർക്കുന്നതെന്തേ
നിലാനദി ഉറഞ്ഞുപോയ്
ഒഴുകാൻ തഴുകാൻ
കഴിയാതെ വിണ്ണിൻ അരികെ
കഴിയാതെ വിണ്ണിൻ അരികെ
സൂര്യനെ മുകിലേ
നീ മൂടിയോ അകലേ
തെന്നലേ നീ വീശവേ
ചെറുമുള്ളു കോറുന്ന പോലെ
തേൻ കുയിൽ താരാട്ടിലും
ഒരു തേങ്ങൽ ചേരുന്ന പോലെ
സ്വരം തരാൻ മറന്നുപോയ്
ഇഴകൾ തളരും
മണിവീണയെൻ അകമേ
മണിവീണയെൻ അകമേ
സൂര്യനെ മുകിലേ
നീ മൂടിയോ അകലേ
നിഴൽ മായുമീ വഴിയേ
അലയുന്നു ഞാൻ തനിയേ
LYRICS IN ENGLISH
No comments