Punnamada Kayal Lyrics In Malayalam ( പുന്നമട കായൽ വരികൾ ) - Munthirivallikal Thalirkkumbol Malayalam Movie Songs Lyrics
ഹൊയ്യാരെ തെയ്യത്തോം
ഹൊയ്യാ രേ രേ രേ രേ രേ രേ രേ രേ രേ രേ
തെയ്യന്നത്തോം
പുന്നമടക്കായൽ ഈ കുട്ടനാടൻ കായൽ
രാമങ്കരി കണ്ണങ്കരി ചേന്നങ്കരി ചാത്തങ്കരി
തുള്ളിയോടും മീനേ കരിമീനേ നിന്നെ കണ്ടേ
കണ്ണമ്പ്ര പയ്യമ്പ്ര ആനമ്പ്ര ചേനമ്പ്ര
പുന്നെല്ലുകൾ കൊയ്തുവാ താമരക്കണ്ണാളേ
പൂമാരനെ കണ്ടുവോ കാവിനരികെ
മണിമഞ്ചാടിച്ചോപ്പുള്ള നാണം കൊണ്ടോ പൊന്നേ
പുന്നമടക്കായൽ
രാമങ്കരി കണ്ണങ്കരി
കുട്ടനാടൻ കായൽ
ചേന്നങ്കരി ചാത്തങ്കരി
പട്ടാഴി കോട്ടയം വഴി പാണ്ടനാടു്
പാണ്ടനാടു്
കടമിഴിയൊരു കരിവലയെറിയണ്
ചെറുമിയോടൊരു നുണപറയുമ്പം
നുണപറയുമ്പം നുണപറയുമ്പം നുണപറയുമ്പം
ഹേയ് കലികേറണു് കർക്കിടകം
ഒരു പെരുമഴയായ് പെയ്യണു് തകധിമി തോം
തോം തോം തോം തോം തോം തോം
ഹേയ് അനുരാഗം പൂക്കണതാണേ
അതുമെല്ലെ പെയ്യണതാണേ
മഴകാണാൻ നീയും പാറിവാ
കതിരോലപ്പക്ഷീ നേരമായ്
രാമങ്കരി കണ്ണങ്കരി ചേന്നങ്കരി ചാത്തങ്കരി
കണ്ണമ്പ്ര പയ്യമ്പ്ര ആനമ്പ്ര ചേനമ്പ്ര
ഒരു മുറി നിറയണു് പലനിറ പൊലിയണ്
പറപൊലി നിറതിറയണു് പൊലിയണു് ഹോ
പുന്നമടക്കായൽ ഈ കുട്ടനാടൻ കായൽ
രാമങ്കരി കണ്ണങ്കരി ചേന്നങ്കരി ചാത്തങ്കരി
തുള്ളിയോടും മീനേ കരിമീനേ നിന്നെക്കണ്ടേ
കണ്ണമ്പ്ര പയ്യമ്പ്ര ആനമ്പ്ര ചേനമ്പ്ര
ഇതുവഴിയേ പുലരി വെളുക്കും
വിരിയുമരികെ നീലാകാശം
ഹേയ് പുതുമണ്ണിന് പൊൻകണിയായ് തളിരില
വിരിയോ നെയ്യും തരുനിരകൾ
ഹേയ് കരിമേഘം പോയിമറഞ്ഞേ
നിറമെല്ലാം വാരിനിറഞ്ഞേ
കുറുകുന്നേ ഓമൽപ്രാവുകൾ
കഥ മൂളി കാറ്റിൻ തുമ്പികൾ
കളിചിരികളിൽ ഇളകണു് കിലുകിലെ
അരമണികളും ഇണമിഴികളും ഇടയണു് ഹോ
മേലെ മാനത്തോപ്പിൽ
മേലെ മാനത്തോപ്പിൽ ഇനി എന്നും പൂരക്കാലം
ആനന്ദമായ് ചന്തമായ്
ചെന്തളിർ വാസന്തം തൂവൽ തൊടും
ഓരൊരാൾ ചേരുമരികേ
പുതുകണ്ണാടിച്ചേലുള്ള തീരം തേടാം ദൂരെ
LYRICS IN ENGLISH
No comments