Eeran Marum Lyrics In Malayalam (ഈറൻ മാറും ഗാനത്തിന്റെ വരികൾ ) - Uncle Malayalam Movie Songs Lyrics


 
ഈറൻ മാറും ഓമൽ തളിരില മേലേ
കാനന ശലഭമുണർന്നെഴുനേൽക്കുന്നു
ഈറൻ മാറും ഓമൽ തളിരില മേലേ
കാനന ശലഭമുണർന്നെഴുനേൽക്കുന്നു
ഋതുപരിലാളനമേൽക്കുന്നു ഞാനും
ഇതേതോ ഇതേതോ കിനാവോ

ഈറൻ മാറും ഓമൽ തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നു

പേരിടാനായ് പൂക്കളാകെ നിരന്നപോൽ
ആദ്യമായ് നിലാവുണരും പോലെ
കാറ്റുമൂളും പാട്ടിലേതോ സ്വരങ്ങളെ
മൂകമീ മുളംകുഴലറിവതുപോലെ

വഴിയാത്രയിൽ ഒരു മാത്രയിൽ
വെളിവാകയായ് സകലം
കാടിൻ ഗന്ധം വാരിച്ചൂടി മേലാകെ

ഈറൻ മാറും ഓമൽ തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നു

ഞാറ്റുവേല താമസിക്കും കുടീരമോ
മാമലയ്ക്കു മേലേ കാണ്മൂ ദൂരേ
ആദ്യമായി വന്നുദിക്കും നിലാവിനെ
കൈകൾ നീട്ടി പാലകൾ തൊടുന്ന പോലെ

ഒരു മൈനയായ്  ഒരു പൊന്മയായ്
ചിറകാർന്നുവോ ഹൃദയം
കാടിൻ താളം കാലിൽ ചുറ്റി താലോലം

ഈറൻ മാറും ഓമൽ തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നു
ഋതുപരിലാളനമേൽക്കുന്നു ഞാനും
ഇതേതോ ഇതേതോ കിനാവോ

ഈറൻ മാറും ഓമൽ തളിരില മേലേ
കാനനശലഭമുണർന്നെഴുനേൽക്കുന്നു

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.