Manassine Ennum Lyrics In Malayalam ( മനസ്സിനെ എന്നും ഗാനത്തിന്റെ വരികൾ ) - Orayiram Kinakkalal Malayalam Movie Songs Lyrics
നിറമുള്ള വാനിൽ
പറത്തുന്നതെന്തോ
അതാണു് കിനാവുകൾ
ഉം പിറക്കുമ്പോൾ തൊട്ടേ
മനസ്സിന്റെ ഉള്ളിൽ
നമുക്കുള്ള കൂട്ട്
അതാണു് കിനാവുകൾ
ഒരായിരം
പൊൻ കിനാക്കളെൻ
നെഞ്ചിൽ
നേരാകുമോ എൻ കിനാക്കളീ
മണ്ണിൽ
ഹേ ഹേയ്
ഈ മണ്ണിൽ ജീവൻ പിറന്നതീ
മണ്ണു കണ്ട സ്വപ്നം
തണലേകാൻ മാമരമായത്
വിത്തിൻ സ്വപ്നങ്ങൾ
ജീവനുമുൻപേ സത്യത്തിൽ
കിനാക്കളുണ്ടായി
കിനാക്കൾക്കു താമസിക്കാൻ
മനുഷ്യനുണ്ടായി
ചുരുക്കത്തിൽ പറയാം
മനസ്സുകൾ താങ്ങും
സുഖമുള്ള ഭാരം
അതാണു് കിനാവുകൾ
ഈ നഗരം ഇങ്ങനെയാക്കിയതാരോ
കണ്ട സ്വപ്നം
ഇവിടോരോ
നെഞ്ചിലുമൊത്തിരിയൊത്തിരി
സ്വപ്നങ്ങൾ
ആകാശം സ്വപ്നം കണ്ടവർ
വിമാനമുണ്ടാക്കി
ഹേ കടൽ താണ്ടാൻ സ്വപ്നം കണ്ടവർ
കപ്പലുമുണ്ടാക്കി
മനസ്സിനെ എന്നും
നിറമുള്ള വാനിൽ
പറത്തുന്നതെന്തോ
അതാണു് കിനാവുകൾ
ഉം പിറക്കുമ്പോൾ തൊട്ടേ
മനസ്സിന്റെ ഉള്ളിൽ
നമുക്കുള്ള കൂട്ട്
അതാണു് കിനാവുകൾ
ഒരായിരം പൊൻ കിനാക്കളെൻ
നെഞ്ചിൽ
നേരാകുമോ എൻ കിനാക്കളീ
മണ്ണിൽ
ഹേ ഹേയ്
LYRICS IN ENGLISH


No comments