Karineela Kannulla Lyrics In Malayalam ( കരിനീലക്കണ്ണുള്ള പെണ്ണ് ഗാനത്തിന്റെ വരികൾ ) - Joseph Malayalam Movie Songs Lyrics


 
കരിനീലക്കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലോ കാക്കപ്പൂവിൻ
മറുകുമായ് വന്നോള്
കരിമുകിൽ ചേലായ് മിന്നും
മുടി മെടഞ്ഞിട്ടോള്
കണ്ണിനാൽ നെഞ്ചിനകത്താ-
യന്നൊരിക്കലമ്പ് നെയ്തതെന്താണ്
കണ്ണിനാൽ നെഞ്ചിനകത്താ-
യന്നൊരിക്കലമ്പ് നെയ്തതെന്താണ്

നിലാവിൻ നാളം പോലെ
കെടാതെ ആളുന്നു നീ
മനസ്സിൽ ചില്ലിൽ
ഓരോ നേരം മായാതേ
തുടിക്കും ജീവൻ നീയേ
പിടയ്ക്കും ശ്വാസം നീയേ
ഞരമ്പിൽ തീയായ് മാറി
നീയെന്നുള്ളാകേ

മഞ്ഞുകണമായ് എന്റെ ഹൃദയം
നിന്നിലലിയാൻ ഒന്നു പൊഴിയാം
നീർപൊയ്കയാം മിഴിയാഴങ്ങളിൽ
പരൽ മീനുപോലെ ഞാൻ
കിനാവിൻ പീലികൊണ്ടു
തഴുകീടുമെന്നുമൊരു
സുഖലയമിതു പ്രണയം

കരിനീലക്കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലോ കാക്കപ്പൂവിൻ
മറുകുമായ് വന്നോള്

കരിമുകിൽ ചേലായ് മിന്നും
മുടി മെടഞ്ഞിട്ടോള്
കണ്ണിനാൽ നെഞ്ചിനകത്താ-
യന്നൊരിക്കലമ്പ് നെയ്തതെന്താണ്
കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കൽ
അമ്പ് നെയ്തതെന്താണ്

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.