Minni Minni Lyrics In Malayalam ( മിന്നി മിന്നി കണ്ണുചിമ്മി ഗാനത്തിന്റെ വരികൾ ) - June Malayalam Movie Songs Lyrics
നിന്നെ നോക്കി പാവപോൽ ഞാനിരിപ്പൂ
വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ
ഒന്നടുക്കാൻ ഞാൻ കാത്തേ നില്പൂ
പൂന്തെന്നൽ പോലെൻ
കിളിവാതിലിൻ അഴി നീക്കി നീ വരൂ
എത്ര ഞാൻ നിൻ മുഖം ഓർത്തിരിക്കുന്നു
അത്രമേൽ രാവുകൾ മെല്ലെ നീങ്ങുന്നു
കണ്ണുകൾ കൊള്ളവേ ഉള്ളു നീറുന്നു
ആദ്യമായ്
നിൻ വിരൽ തുമ്പുകൾ മിന്നലാകുന്നു
നിൻ സ്വരം പോലുമിന്നീണമാകുന്നു
പിഞ്ചിളം കുഞ്ഞുപോൽ നീ ചുവക്കുന്നു
സ്വപ്നമോ നേരോ
മിന്നി മിന്നി കണ്ണുചിമ്മി
നിന്നെ നോക്കി പാവപോൽ ഞാനിരിപ്പൂ
വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ
ഒന്നടുക്കാൻ ഞാൻ കാത്തേ നില്പൂ
കണ്മഷിക്കൂടിതാ ഞാൻ തുറക്കുന്നു
കാൽവിരൽ മണ്ണിലെ ചിത്രമാകുന്നു
എന്നിലെ പൊൻമയിൽ പീലി നീർത്തുന്നു
വെറുതേ
നീ വരും വീഥിയിൽ ഞാനിരിക്കുന്നു
നിന്റെ കൺകോപവും ഭംഗി തോന്നുന്നു
നിന്റെ കണ്ണാടിയായ് മെല്ലെ മാറുന്നു
മന്ത്രമായ് ചൊല്ലൂ
മിന്നി മിന്നി കണ്ണുചിമ്മി
നിന്നെ നോക്കി പാവപോൽ ഞാനിരിപ്പൂ
വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ
ഒന്നടുക്കാൻ ഞാൻ കാത്തേ നില്പൂ
പൂന്തെന്നൽ പോലെൻ
കിളിവാതിലിൻ അഴി നീക്കി നീ വരൂ
LYRICS IN ENGLISH
No comments