Hey Madhuchandrike Lyrics In Malayalam ( ഹേയ് മധുചന്ദ്രികേ ഗാനത്തിന്റെ വരികൾ ) - Argentina Fans Kaattoorkadavu Malayalam Movie Songs Lyrics


 
ഹേയ് മധുചന്ദ്രികേ
നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ
വാർ മണിത്തെന്നലേ
നിൻ മൃദുമന്ത്രണം
കാതിൽവന്നൊരുമ്മ തന്നുവോ

ആയിരം താരമായ് ഓർമ്മയിൽ
ആരൊരാൾ പിന്നെയും
വന്നുവോ താനേ

ഹേയ് മധുചന്ദ്രികേ
നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ

അതിഗൂഢമാം ഒരു സൗരഭം
ആത്മാവിനേ  തഴുകുന്നുവോ
പറയാതെയെൻ പടിവാതിലിൽ
ആരോ ആരോ അണയുന്നുവോ

മൂകമിതെൻ ഇടനാഴിയിൽ
കാൽപദം ചേരും നാദം
പേരറിയാൻ കഴിയാത്തൊരാ
തോന്നലിൽ പൂവായ് ഞാനും

ഹേയ് മധുചന്ദ്രികേ
നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ

വാർമണിത്തെന്നലേ
നിൻ മൃദുമന്ത്രണം
കാതിൽവന്നൊരുമ്മ തന്നുവോ

ആയിരം താരമായ് ഓർമ്മയിൽ
ആരൊരാൾ പിന്നെയും
വന്നുവോ താനേ

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.