Ishqu Kondu Lyrics In Malayalam ( ഇഷ്ക് കൊണ്ട് തുന്നും ഗാനത്തിന്റെ വരികൾ ) - Neeyum Njanum Malayalam Movie Songs Lyrics


 
ഇഷ്ക് കൊണ്ട് തുന്നും ഉറുമാലോ 
അത്തറിന്റെ ഓമൽ പുഴയാണോ.. 

മിനാരങ്ങളാകും കിനാവിന്റെ മേലെ 
സുറുമയാർന്ന കണ്ണാൽ 
ഇമയ്ക്കുന്ന പ്രാവേ 
ആളറിയാതൊളി മറയിൽ 
ഇശലിൻ ഇതള്  തന്നിടാമോ 

ഇഷ്ക് കൊണ്ട് തുന്നും ഉറുമാലോ 

റൂഹു ചേരും പ്രാവേ…
പറന്നു മറഞ്ഞിടരുതേ ഓ…
ഈ ഒഴിഞ്ഞ പൂക്കും മേടാകെ
നിന്നരികെ വന്നേ

വിണ്ണിലുയരെ മിന്നിമറയും
പൊന്മലക്കേ… 
മണ്ണിലിവാനായ് നല്ല തുണയായ് 
വന്നതാണോ

നീയില്ലാതെ നീറും തീയായ്…
ശവ്വാലിലെ പൂന്തിങ്കളെ..
എന്നും എനിക്കല്ലേ 

ഇഷ്ക് കൊണ്ട് തുന്നും ഉറുമാലോ 

കാത്തു കാത്ത മോഹം 
അഴലിൻ കടലിലലിയെ..
ഓ..പാരെനിക്ക് നീയായ് മറുന്നീ 
രാവു പകലാകെ..

നോവുമഷിയാൽ കണ്ണുനനയും 
പാട്ടുമൈനേ…
പൊള്ളുമിരുളും അല്ലിനിതളും 
മാറുകില്ലേ 
മാരിക്കാലം മായുന്നെങ്ങോ 
മൗനങ്ങൾതൻ തീരങ്ങളിൽ 
നമ്മൾ തനിച്ചല്ലേ 

ഇഷ്ക് കൊണ്ട് തുന്നും ഉറുമാലോ 

ഹോ അത്തറിന്റെ ഓമൽ 
പുഴയാണോ..

LYRICS IN ENGLISH

1 comment :

Theme images by follow777. Powered by Blogger.