Puthumazha Lyrics - പുതുമഴ ചിതറുമ്പോൾ - Ali Malayalam Movie Song Lyrics


 
പുതുമഴ ചിതറുമ്പോൾ 
മുളക്കും നാമ്പുപോലെ
പ്രണയത്തിൻ വസന്തമായ് നീ വന്നു
ഇളവെയിൽ കാത്തുനിൽക്കും 
തളിരില പോലെ ഇന്ന്
സ്നേഹത്തിൻ ദൂതുമായ് 
നീ എന്നിൽ വന്നു

കുളിർ നിലാവ് പോലെ 
വിരിഞ്ഞ പൂവ് പോലെ  
കുളിർ നിലാവ് പോലെ 
വിരിഞ്ഞ പൂവ് പോലെ  
ഇടം നെഞ്ചിൽ താളമായി വന്നു

പുതുമഴ ചിതറുമ്പോൾ 
മുളക്കും നാമ്പുപോലെ
പ്രണയത്തിൻ വസന്തമായ് നീ വന്നു

നിന്റെ സ്നേഹാർദ്രമാം 
ഹൃദയ താളങ്ങളിൽ
നിന്റെ ആത്മാവിൽ 
പൂവിട്ട വെൺതാരമേ
നിന്റെ സ്നേഹാർദ്രമാം 
ഹൃദയ താളങ്ങളിൽ
നിന്റെ ആത്മാവിൽ 
പൂവിട്ട വെൺതാരമേ

ആരും അറിയാതെ പറയാതെ
ഹൃദയത്തിൽ ഒളിപ്പിച്ച പ്രണയം 
ഇടം നെഞ്ചിൽ താളമായി വന്നു
പുതുമഴ ചിതറുമ്പോൾ 
മുളക്കും നാമ്പുപോലെ
പ്രണയത്തിൻ വസന്തമായ് 
നീ വന്നു

പ്രണയവർണ്ണങ്ങളിൽ നിന്റെ സ്വരതാളമായ്
കനിവിൻ പൂന്തെന്നലായ് 
എന്റെ അരികത്തു നീ
പ്രണയവർണ്ണങ്ങളിൽ നിന്റെ സ്വരതാളമായ്
കനിവിൻ പൂന്തെന്നലായ് 
എന്റെ അരികത്തു നീ
നിന്റെ മിഴിതന്നിൽ നിറയുന്ന
പ്രണയത്തിനായി മനം കൊതിച്ചു
ഇളം കാറ്റിൽ കുളിർമഴ പോലെ

പുതുമഴ ചിതറുമ്പോൾ മുളക്കും നാമ്പുപോലെ
പ്രണയത്തിൻ വസന്തമായ് നീ വന്നു
ഇളവെയിൽ കാത്തുനിൽക്കും 
തളിരില പോലെ ഇന്ന്
സ്നേഹത്തിൻ ദൂതുമായ് 
നീ എന്നിൽ വന്നു

കുളിർ നിലാവ് പോലെ 
വിരിഞ്ഞ പൂവ് പോലെ  
കുളിർ നിലാവ് പോലെ 
വിരിഞ്ഞ പൂവ് പോലെ  
ഇടം നെഞ്ചിൽ താളമായി വന്നു

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.