Uyiril Thodum Lyrics In Malayalam ( ഉയിരിൽ തൊടും തളിർ ഗാനത്തിന്റെ വരികൾ ) - Kumbalangi Nights Malayalam Movie Songs Lyrics


 
ഉയിരിൽ തൊടും തളിർ
വിരലാവണേ നീ
അരികേ നടക്കണേ അലയും
ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ
ചെന്നണയുമിരു നിലാവലയായ്

ആരും കാണാ ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ..
പ്രണയജാലകഥ പലവുരു പറയുമോ

ഉയിരിൽ തൊടും കുളിർ
വിരലായിടാം ഞാൻ
അരികേ നടന്നിടാം അലയും
ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ
ചെന്നണയുമിരു നിലാവലയായ്

ആരും കാണാ ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ..
പ്രണയജാലകഥ പലവുരു പറയുമോ

വഴിയോരങ്ങൾ തോറും
തണലായീ പടർച്ചില്ല നീ
കുടയായ് നിവർന്നു നീ
നോവാറാതെ തോരാതെ പെയ്കെ

തുഴയോളങ്ങൾ പോൽ നിൻ
കടവത്തൊന്നു ഞാൻ തൊട്ടു മെല്ലെ
കാറ്റേ ചില്ലയിതിൽ വീശണേ
കാറേ ഇലയിതിൽ പെയ്യണേ
മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി
നീ വരൂ

ഉയിരിൽ തലോടിടും ഉയിരായിടും നാം
നാമൊരുനാൾ കിനാക്കടലിൽ
ചെന്നണയുമിരു നിലാനദിയായ്

ആരും കാണാ ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ..
പ്രണയജാലകഥ പലവുരു തുടരുമോ

LYRICS IN ENGLISH

2 comments :

Theme images by follow777. Powered by Blogger.