Thanananana Penne Lyrics In Malayalam ( തനനനന പെണ്ണേ ഗാനത്തിന്റെ വരികൾ ) - Oru Adaar Love Malayalam Movie Songs Lyrics


 
തനനനന പെണ്ണേ
കരിമഷിതൻ കണ്ണേ
ഒരു പെരുനാൾ ചന്തം
ഒഴുകിയിതാ വന്നേ

ഒരു ലാത്തിരി പോലെ
ചിരി പൂത്തുവോ കണ്ണിൽ
ഒരു ബാന്റടി മേളം
തിരി നീട്ടിയോ നെഞ്ചിൽ

ഒരു നോക്കു തരാമോ
നറു വാക്കു തരാമോ
ഒരു പാട്ടിൻ കൂടെ
ചെറുചോടു വച്ചു ചാരെ വാ നീ

തനനനന പെണ്ണേ
കരിമഷിതൻ കണ്ണേ
ഒരു പെരുനാൾ ചന്തം
ഒഴുകിയിതാ വന്നേ

പ്രിയ ശലമോന്റെ ഗീതം പോലെ
എന്റെ ഇടനെഞ്ചം മൂളുന്നുണ്ടേ
ഒരു ശോശന്നപ്പെണ്ണിനായേ
അവളതു കാതിൽ കേൾക്കുന്നുണ്ടോ

തകിലിൻ താളമേകുന്നേ
ചുവടിൻ വേഗമേറുന്നേ
കരളിൽ മോഹമാളുന്നേ
മധുരം നീ നുകരുന്നേ

ശിരയിൽ തീ പറക്കുന്നേ
മൊഴിയിൽ തേൻ മണക്കുന്നേ
പലരും കൂടെയെത്തുന്നേ
പെരുനാൾ മേളമേറുന്നേ

ഒരു ലാത്തിരി പോലെ
ചിരി പൂത്തുവോ കണ്ണിൽ
ഒരു ബാന്റടി മേളം
തിരി നീട്ടിയോ നെഞ്ചിൽ

ഒരു നോക്കു തരാമോ
നറു വാക്കു തരാമോ
ഒരു പാട്ടിനു കൂടെ
ചെറുചോടുവച്ച് ചാരെ വാ നീ

തനനനന പെണ്ണേ
കരിമഷിതൻ കണ്ണേ
ഒരു പെരുനാൾ ചന്തം
ഒഴുകിയിതാ വന്നേ

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.