Then Panimathiye Lyrics In Malayalam ( തേൻ പനിമതിയേ ഗാനത്തിന്റെ വരികൾ ) - Kodathi Samaksham Balan Vakkeel Malayalam Movie Songs Lyrics
കുളിരണിയും അണിവിരലാൽ
ഈ ജനലരികെ
പതിയെ വരൂ കനവു തരൂ
വെയിൽപക്ഷി ചേക്കേറുമീ
നാട്ടുകൂട്ടിൽ
നിലാവിന്റെ ഈണം തരൂ
മനം ചാഞ്ഞുറങ്ങുന്ന
കോലായയിൽ നീ
ചിരാതിന്റെ നാളം തരൂ
പറനിറയേ തൊടിയരികേ
പതിവുകളായ്
( ചിരിയെകുന്നൊരു ഗ്രാമം )
ഇവിടെയിതാ
ഏകാന്തമെൻ നിഴൽപ്പാതയിൽ
സൂര്യാംശു തൂകുന്നുവോ
നോവാകെയും ചിരിപൊയ്കയിൽ
ഇടയ്ക്കൊന്നു നീന്തുന്നുവോ
സ്നേഹാർദ്രമമ്മയോ
ചൂടോടെയെകുമന്നമായ്
എൻ നാവിലോർമ്മകൾ
നാവേറുപാട്ടുമായ്
താഴ്‍വാരമേറിയോടിയിനി
കാറ്റേ വരാമോ
പറനിറയേ തൊടിയരികേ
പതിവുകളായ്
ഇവിടെയിതാ
മൂവന്തിതൻ മുകിൽച്ചാർത്തുപോൽ
മായുന്ന കാലങ്ങളേ
വാചാലമായ് നിറഞ്ഞീടുവാൻ
പിടയ്ക്കുന്ന മൗനങ്ങളേ
കാണാതെ വീണ്ടുമാ
ജീവന്റെ വേഗയാനമായ്
ദൂരങ്ങൾ തേടിടും താനേ
കൈവീശിനിന്നുവോ
ചങ്ങാതിയായി മാറുമൊരു
താരം വിൺമേലേ
തേൻ പനിമതിയേ
കുളിരണിയും അണിവിരലാൽ
ഈ ജനലരികേ
പതിയെ വരൂ കനവു തരൂ
മനം ചാഞ്ഞുറങ്ങുന്ന
കോലായയിൽ നീ
ചിരാതിന്റെ നാളം തരൂ
പറനിറയേ തൊടിയരികേ
പതിവുകളായ്
ചിരിയെകുന്നൊരു ഗ്രാമം
ഇവിടെയിതാ
LYRICS IN ENGLISH
No comments