Aattuthottilil Lyrics - ആട്ടുതൊട്ടിൽ കൂട്ടിനുള്ളിൽ - Athiran Malayalam Movie Song Lyrics


 
കണ്ണേ ആരാരോ കനിയേ ആരാരോ
നിറവേ ആരാരോ തന്നേനാനേ ആരാരോ

കണ്ണേ ആരാരോ കനിയേ ആരാരോ
നിറവേ ആരാരോ തന്നേനാനേ ആരാരോ

ആട്ടുതൊട്ടിൽ കൂട്ടിനുള്ളിൽ കണ്മണിയേ
ചിപ്പിയുള്ളിൽ മുത്തുപോലെൻ പൊന്മകളേ
എന്നുമെന്നും കിന്നരിക്കാം ഒമാനിക്കാം
ചക്കരപ്പൊൻ നെറ്റിയിലോ പൊട്ടുതൊടാം

നീ പകരും പുഞ്ചിരികൾ 
കണ്ടുനിന്നാൽ നൂറഴക്
നീ പിടഞ്ഞാൽ എന്നുയിരിൽ കൂരിരുള്

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ
നിന്നെ ചായുറക്കാൻ മതിയാം രാഗമില്ല
ഞാനാം പൂമരത്തിൽ വളരും കുഞ്ഞുമൊട്ടേ
മെല്ലെ പൂവിട് നീ വസന്തം കാത്തിരിപ്പൂ

പൂങ്കുഴലൂതാൻ പോകും പാഴ്മുളം കാറ്റിൽ
ആലില വീഴും കാവിൽ പോയ് വരികേണം
താമരത്തുമ്പിൽ തൂവും തേനിളനീരും
വേണ്ടിടുവോളം കണ്ണേ നീ നുകരേണം

എത്താത്ത കൊമ്പിൻ കിളിനാദം കേട്ടു പാടേണം
മോഹങ്ങളെല്ലാം കൊതിതീരും മുൻപ് നേടേണം
ഇനി കണ്ണീരൊന്നും വേണ്ട 
മനം പൊള്ളും നോവും വേണ്ട
അരികത്തായെന്നും കാവൽ നിൽക്കാൻ ഞാനില്ലേ

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ
നിന്നെ ചായുറക്കാൻ മതിയാം രാഗമില്ല
ഞാനാം പൂമരത്തിൽ വളരും കുഞ്ഞുമൊട്ടേ
മെല്ലെ പൂവിട് നീ വസന്തം കാത്തിരിപ്പൂ

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.