മഞ്ഞാടിക്കുന്നും മാമ്പുള്ളിത്തോടുംപയ്യാരം ചൊല്ലണ നേരംആരോ കാറ്റാടിപ്പാട്ടുകൾ പാടീദൂരെ ചങ്കിലെ താളം കേട്ടേവാനവില്ലോ പന്തലിട്ടേമിഴിവാതിൽ പടിയോളം തൊങ്ങലിട്ടേചെമ്പടയിൽ കൈത്താളമിട്ടേനറുചിരിതൂകണ മുതുമുത്തിക്കമ്മലിട്ടേവെള്ളിനിലാത്തുള്ളികളോ തെല്ലലിഞ്ഞു ആറ്റിറമ്പിൽകാറ്റിലാടി വീണവരേ കല്ലുവെച്ചതാരിവിടെ എങ്കിലുമിവിടിവൻ കച്ചകെട്ടി വന്നിറങ്ങികണ്ണെറിഞ്ഞുനിന്നവരോ നെഞ്ചകത്തിൽ ആരും കാണാമിന്നൽ കൊണ്ടെറിഞ്ഞേവാനവില്ലോ പന്തലിട്ടേമിഴിവാതിൽ പടിയോളം തൊങ്ങലിട്ടേവെറുതെ നിന്നാലും വെയിലിൻ നാളങ്ങൾപതിവായ് നെഞ്ചോരം കണിയായ് പൂക്കുന്നേമിഴികൾ മിണ്ടാതെ മറയുന്നെന്നാലും കനവിൻ കൂടാകെ കുളിരായ് നീയുണ്ടേകട്ടുറുമ്പുകൾ നിരനിരക്കണ നാട്ടുമുക്കിലെ പീടികത്തിണ്ണയിൽനേരം പോക്കിനു കെണിയൊരുക്കൽപതിവാണിവിടെ ഒരു കാലക്കേടിനു ഇടമൊരുക്കണവീമ്പടിച്ചൊരു പൂച്ചക്കുട്ടിക്ക്പാട്ടിലാകുമെന്നോർത്തിതില്ലൊരു നാണക്കേടിതിലേ എങ്കിലുമെങ്കിലുമൊന്നാണെന്നിട നെഞ്ചിനകം നിറയെ തെങ്ങിലിളനീരിൻ ചേലാണെന്നിനി ആരോ മെല്ലെ കാതിൽ മൂളിടുന്നേവാനവില്ലോ പന്തലിട്ടേമിഴിവാതിൽ പടിയോളം തൊങ്ങലിട്ടേചെമ്പടയിൽ കൈത്താളമിട്ടേനറുചിരിതൂകണ മുതുമുത്തിക്കമ്മലിട്ടേവെള്ളിനിലാത്തുള്ളികളോ തെല്ലലിഞ്ഞു ആറ്റിറമ്പിൽകാറ്റിലാടി വീണവരേ കല്ലുവെച്ചതാരിവിടെ എങ്കിലുമിവിടിവൻ കച്ചകെട്ടി വന്നിറങ്ങികണ്ണെറിഞ്ഞുനിന്നവരോ നെഞ്ചകത്തിൽ ആരും കാണാമിന്നൽ കൊണ്ടെറിഞ്ഞേ
LYRICS IN ENGLISH
No comments