കടുകുമണിയ്ക്കൊരു കണ്ണുണ്ട് - Kadukumanikkoru Kannundu Lyrics Malayalam


 
കടുകുമണിയ്ക്കൊരു കണ്ണുണ്ട്
കണ്ണിനകത്തൊരു കരടുണ്ട്

കടുകുമണിയ്ക്കൊരു കണ്ണുണ്ട്
കണ്ണിനകത്തൊരു കരടുണ്ട്
കടലുണ്ടീന്നൊരു ചങ്ങായി
കായ വറുത്തുകഴിഞ്ഞിട്ട്
കുടമൊരു കള്ളു കുടിച്ചിട്ട്
കരിമീൻമുള്ളു കടിച്ചിട്ട്
കലഹം പറയണ
കവലയിൽനിന്നൊരു
കണ്ണട വാങ്ങി വരുന്നുണ്ട്

കള്ളിപ്പാല പുഞ്ചിരിപോലൊരു
കൺമഷിയാളെ കാണാനായ്
കൂമ്പിയ കോന്തല മുണ്ടേൽ മുറുകിയ
കൽക്കണ്ടക്കഥ കേൾക്കാനായ്
കണ്ടൽചേറിൽ കാലുകൾ ചിതറി
കണ്ണിൽ കായൽത്തിരകളുമായ്
കാലിച്ചായ കടവുകൾ താണ്ടി
കൊണ്ടുപിടിച്ച് വരുന്നുണ്ട്

കഥയുടെ കടമൊരു
കച്ചാങ്കാറ്റിൻ കുടയുടെ കീഴിൽ
കരുതാൻപറയുന്നവളുടെ കരളിൽ
കരിവളയാടണ കടലൊടിയുന്നുണ്ട്
കവിളിൽ കവരുതിരുന്നുണ്ട്

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.