Sundaranaayavane Lyrics - സുന്ദരനായവനേ വരികള്‍ - Halal Love Story Songs Lyrics


 
സുന്ദരനായവനേ സുബ്ഹാനല്ലാ 
അൽഹംദുലില്ലാ

സുന്ദരനായവനേ
സുബ്ഹാനല്ലാ അൽഹംദുലില്ലാ

ഉള്ളിൻ ഹിലാലായ കണ്ണിൻ ജമാലായ
കാതിൻ കലാമായ പാരിൻ കമാലായ
കാറ്റത്തൊരു പൂവിന്റെ മധുരിക്കും മണമായ

സുന്ദരനായവനേ സുബ്ഹാനല്ലാ. 
അൽഹംദുലില്ലാ

ചേലിലാലത്തിൻ നെഞ്ചത്തുറപ്പിന്റെ
ജബലുകൾ തീർത്തൊരു കോനേ
നേരിനാഴത്തിൽ നിയ്യത്തുറപ്പിച്ചെൻ
അമലുകൾ സീനത്താക്കേണേ

ലാവിൽ അജബിന്റെ 
തോപ്പിൽ ഇണക്കത്തിൽ
ഹൃദയങ്ങൾ വിരിയിച്ച ഹുബ്ബേ

നാവിൽ അദബിന്റെ
നൂറിൻ തിളക്കത്തിൽ
വാക്കെന്നിൽ മുത്താക്ക് റബ്ബേ

സുന്ദരനായവനേ
സുബ്ഹാനല്ലാ അൽഹംദുലില്ലാ

ഉള്ളിൻ ഹിലാലായ
കണ്ണിൻ ജമാലായ
കാതിൻ കലാമായ
പാരിൻ കമാലായ
കാറ്റത്തൊരു പൂവിന്റെ
മധുരിക്കും മണമായ

സുന്ദരനായവനേ
സുബ്ഹാനല്ലാ അൽഹംദുലില്ലാ

LYRICS IN MALAYALAM

No comments

Theme images by follow777. Powered by Blogger.