Maname Nee Song Lyrics - മനമേ നീ തിരികെപ്പായും - Aviyal Malayalam Movie Song Lyrics


 
മനമേ നീ തിരികെപ്പായും 
വഴിയെ വീഴുന്നൂ
മയിലേ നിന്നിണയായ് 
ഉയരെപ്പാറാൻ വന്നൂ ഞാൻ
കനൽ എഴും നിഴൽ വീഴും 
തിരി കെടാതെ നീറുമെൻ 
മനം വരണ്ടഭൂവു പോൽ
ഒരു നേർത്ത ചാലിൽ വീശുവാൻ വരൂ‍ 
വരൂ വരൂ വരൂ വരൂ

മനമേ നീ തിരികെപ്പായും 
വഴിയെ വീഴുന്നൂ
മയിലേ നിന്നിണയായ് 
ഉയരെപ്പാറാൻ വന്നൂ ഞാൻ

പാതി ജീവൻ പാടെ മാറ്റും വ്യർത്ഥസ്വപ്നങ്ങൾ 
ആകെയുള്ളോരായ്യുസ്സിന്റെ ജന്മശാപങ്ങൾ 
തിരയുമീ കൂരിരുളിൽ 
ഇരുളുമീ രൂപമതിൽ
നനയുമെൻ പ്രാണനിതിൽ
ഇടിയുമീ പാനമതിൽ
തിരിയുടെ അവസാന നാളം വരെ
നീറുമോർമ്മകൾ നീണ്ടുപോകും വരെ

കനൽ എഴും നിഴൽ വീഴും 
തിരി കെടാതെ നീറുമെൻ മനം 
വരണ്ടഭൂവു പോൽ
ഒരു നേർത്ത ചാലിൽ 
വീശുവാൻ വരൂ
വരൂ വരൂ വരൂ വരൂ

മനമേ നീ തിരികെപ്പായും 
വഴിയെ വീഴുന്നൂ
മയിലേ നിന്നിണയായ് 
ഉയരെപ്പാറാൻ വന്നൂ ഞാൻ

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.