Mazhayil Nanayum Lyrics In Malayalam ( മഴയിൽ നനയും ഗാനത്തിന്റെ വരികൾ ) - Kaithola Chathan Malayalam Movie Songs Lyrics
നുകരാൻ പൂന്തേൻ തരുമോ എന്നിൽ
പൊഴിയും ചിരിയിൽ വിടരും അധരം
അതിലെ മധുരം നുകരാം ഞാനും
മഴയിൽ നനയും പനിനീർപ്പൂവേ
നുകരാൻ പൂന്തേൻ തരുമോ എന്നിൽ
പൊഴിയും ചിരിയിൽ വിടരും അധരം
അതിലെ മധുരം നുകരാം ഞാനും
പാദം പതിഞ്ഞ പാടവരമ്പിൽ
പാട്ടുപാടി വരുമോ കിളിയേ
കതിരിൻ അതിരിൽ തിരയായ് സ്വപ്നം
ആടിയുലഞ്ഞൂ രാമഴ പോലെ
നിറങ്ങൾ നിറഞ്ഞ നീലാകാശം
പുഞ്ചിരിതൂകി പൗർണ്ണമി നീളേ
ശ്യാമസുന്ദര രാവിൻ മാറിൽ
കാത്തിരിക്കാം പൈങ്കിളി നിന്നെ
മഴയിൽ നനയും പനിനീർപ്പൂവേ
നുകരാൻ പൂന്തേൻ തരുമോ എന്നിൽ
നാദം തീർത്തൊരു മുരളികയുള്ളിൽ
ഒഴുകും സ്വരലയരാഗം പോലെ
വിടരും മിഴിയിൽ അടരും മൊഴികൾ
പുണർന്നതെന്നിൽ തിര നുരയുമ്പോൾ
തെന്നൽ തഴുകിയൊഴുകിയനേരം
കുളിരിൻ കൂട്ടിൽ താരകമായ് നീ
മന്മഥപ്രണയം കാത്തിരിക്കും
പുഞ്ചിരിതൂകിയ പൂമലരല്ലേ
മഴയിൽ നനയും പനിനീർപ്പൂവേ
നുകരാൻ പൂന്തേൻ തരുമോ എന്നിൽ
പൊഴിയും ചിരിയിൽ വിടരും അധരം
അതിലെ മധുരം പകരാൻ ഞാനും
LYRICS IN ENGLISH
No comments