Aararo Lyrics In Malayalam ( ആരാരോ വരാമെന്നൊരീ ഗാനത്തിന്റെ വരികൾ ) - Koode Movie Songs Lyrics
വാതിൽക്കൽ കിനാവിന്റെ കാൽസ്വരം
ആരാരോ വരാമെന്നൊരീ മോഹം
വാതിൽക്കൽ കിനാവിന്റെ കാൽസ്വരം
പുലരികളിൽ പൊടിയും
ഹിമകണമെന്നപോൽ
ഇലകളിൽ നിന്നുയരും
വനശലഭങ്ങൾപോൽ
ഹൃദയമേ ചിറകാർന്നതെന്തിനോ
പ്രണയമേ നിറവാനമാകയോ
ഉദയതാരമേ അരികിലൊന്നു നീ
പ്രിയനുമായ് വേഗം പോരൂ
പ്രിയനുമായ് വേഗം പോരൂ
കടലിലെ തിരപോലെ
തിരയുമെൻ മിഴിനീളെ
മധുരമാം ഒരു നേർത്ത നൊമ്പരം
ഹൃദയ വേണുവിൽ ഒരു ഗാനമായ്
വിണ്ണിൽ നിന്നുമെൻ മുടിയിൽ
വന്നുതിരും പൂവുകൾ
ഇന്നതിന്റെ സൗരഭത്തിൽ
ഉണരുകയായ്
പുലരിയിൽ ഒരു സ്വർണ്ണനാളമായ്
ഇരവിലും ഒരു കുഞ്ഞു മിന്നലായ്
മനസ്സിനുള്ളിലെ കുടിലിനുള്ളിലായ്
കനവുപോൽ കൂടെ ആരോ
കനവുപോൽ കൂടെ ആരോ
LYRICS IN ENGLISH
i need this song Tamil meaning Pls... (aswink2304@gmail.com) 9043813274
ReplyDelete