Alle Alle Lyrics In Malayalam ( അല്ലേ അല്ലേ അല്ലേ ഗാനത്തിന്റെ വരികൾ ) - Premasoothram Movie Songs Lyrics
നീയൊരു താരമനോഹരി പൂവല്ലേ
ഇല്ലേ ഇല്ലേ ഇല്ലേ നിന്നിലെ
നാണനിലാവില് ഞാനില്ലേ
ഇല്ലെന്നോതീടല്ലേ
മണിമുല്ലേ നീ പിണങ്ങല്ലേ
ചുമ്മാ പോയീടല്ലേ
മൊഴി ചൊല്ലാൻ താമസിക്കല്ലേ
ഇനിയെന്നാളും പിന്നാലെ
ഞാനെന്ന തെന്നലില്ലേ
ചിരി മൊട്ടിട്ട മുല്ലയിൽ എട്ടിട്ട് ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങോട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലേ
ചിരി മൊട്ടിട്ട മുല്ലയിൽ എട്ടിട്ട് ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങോട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലേ
അല്ലേ അല്ലേ അല്ലേ
നീയൊരു താരമനോഹരി പൂവല്ലേ
മനസ്സിലില്ലേ മനസെന്നുമൊളിച്ചുവച്ചതല്ലേ
ചിരിച്ചതില്ലേ ചിരിയുള്ളിൽ
അടക്കിവച്ചതല്ലേ
പൂവിലഞ്ഞി മണമായ്
നാട്ടുവഴിയിതിലെ
നീ വരുന്ന സമയം
ഓരത്തു കാത്തതില്ലേ
മാരിവില്ലിന്നൊളിയെ
പൂവരമ്പു തിരിയെ
കണ്ണെറിഞ്ഞു പതിയെ
നീയെന്നെ നോക്കിയില്ലേ
പവനുരുകിയ വെയിലെ
അവളുടെ മനമറിയെ
മടിയരുതത് പറയാൻ
നീയെന്റെ സ്വന്തമല്ലേ
ചിരി മൊട്ടിട്ട മുല്ലയിൽ എട്ടിട്ട് ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങോട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലേ
അല്ലേ അല്ലേ അല്ലേ
നീയൊരു താരമനോഹരി പൂവല്ലേ
നിനച്ചതല്ലേ നിനവെന്നും
നിനക്കുവേണ്ടിയല്ലേ
കൊതിച്ചതല്ലേ കൊതിച്ചെന്നും
അടുത്ത് വന്നതല്ലേ
വാർമുടിയും മെടഞ്ഞേ
കുപ്പിവളയണിഞ്ഞേ
രാക്കാനാവിൻ പുഴതൻ
തീരത്തു വന്നതല്ലേ
മോഹലിപി നിരയായ്
ഉൾച്ചുമരു നിറയെ
എന്നുമെന്റെ സഖിയെ
നിന്നെയെഴുതിയില്ലേ
കരിമഷിയിടുമഴകേ
കിലുകിലുങ്ങണ കുറുമ്പേ
മറുമൊഴിയൊന്നു പറയൂ
എന്നെന്നുമിഷ്ടമല്ലേ
അല്ലേ അല്ലേ അല്ലേ അല്ലേ
നീയൊരു താരമനോഹരി പൂവല്ലേ
ഇല്ലേ ഇല്ലേ ഇല്ലേ
നിന്നിലെ നാണനിലാവില് ഞാനില്ലേ
ഇല്ലെന്നോതീടല്ലേ
മണിമുല്ലേ നീ പിണങ്ങല്ലേ
ചുമ്മാ പോയീടല്ലേ
മൊഴി ചൊല്ലാൻ താമസിക്കല്ലേ
ഇനിയെന്നാളും പിന്നാലെ
ഞാനെന്ന തെന്നലില്ലേ
ചിരി മൊട്ടിട്ട മുല്ലയിൽ എട്ടിട്ട് ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങോട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലേ
ചിരി മൊട്ടിട്ട മുല്ലയിൽ എട്ടിട്ട് ചുറ്റിയും
ഒട്ടുമറിയാതിട മുട്ടിയുരുമ്മിയും
അങ്ങോട്ടുമിങ്ങോട്ടുമോടിയ
കാറ്റൊരിക്കിളി കൂട്ടിയില്ലേ
LYRICS IN ENGLISH
No comments