Pathungi Pathungi Lyrics In Malayalam ( പതുങ്ങി പതുങ്ങി വന്ന് ഗാനത്തിന്റെ വരികൾ ) - My Story Movie Songs Lyrics


 
പതുങ്ങി പതുങ്ങി വന്ന്
കിണുങ്ങി കറങ്ങിടുന്ന
കാറ്റേ മൊഴിഞ്ഞാട്ടെ
മനസ്സ് മനസ്സു തുന്നും
കൊലുസ്സിൻ കിലുക്കമുള്ള
കാറ്റേ നിറഞ്ഞാട്ടെ
ഹിമനഗരവനികളിലെ
മധുരക്കനിനുണഞ്ഞു
കള കളമൊഴുകി വരാം

നിൻറെ ചുമലിൽ ചുമലുരുമ്മി
ചിരിത ചുവടിണങ്ങി
പല പല നിറമെഴുതാം
വാർമതിയേ വാർമതിയേ
കൂടെവരൂ വാർമതിയേ

ഓരോ പൂവിലുമാവോളം
തുമ്പികളായ് അലയാൻ മോഹം
വാനിൻ ചില്ലയിൽ ചേക്കേറി
മഴയുടെ വീടറിയാൻ മോഹം
താരകമൊരുചരടിൽ
കൊരുത്തിനി രാവിന്
വള പണിയാൻ
മാനസമിതു കനവിൻ
വിമാനമതാകുകയാണുയരാൻ

നിൻറെ കുറുമ്പു കുഴൽവിളിച്ച
ചിരിയിൽ നനഞ്ഞു നിൽക്കാൻ
ഇതളിടുമാശയിതാ
ഒരു കുമിള കണക്കു പിന്നിൽ
കറങ്ങി കറങ്ങി മിന്നി
തിളങ്ങിടുവാൻ മോഹം

വാർമതിയേ  ഹോ ഓ
വാർമതിയേ  ഓ
കൂടെവരൂ വാർമതിയേ

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.