Doore Doore Lyrics In Malayalam ( ദൂരെ ദൂരെ ഇതൾവിരിയാനൊരു ഗാനത്തിന്റെ വരികൾ ) - Njan Marykutty Movie Songs Lyrics


 
ദൂരെ ദൂരെ ഇതൾവിരിയാനൊരു സ്വപ്നം
കാത്തുനിൽക്കുന്നു
ജാലകം തുറക്കും കാറ്റിലൂടകലേ
കണ്ടൂ തിരി നീട്ടി മലർതൂകും
പുഞ്ചിരി മിന്നായം
എന്നോ ഇനിയെന്നോ ഇതൾചൂടും
നല്ലൊരു പൂക്കാലം

ആരോ വിരൽതൊട്ടു നാളിന്റെ താളിലെ
ചായം അലിഞ്ഞുപോകുന്നു
വിരസങ്ങളെങ്കിലും അതിലാകെ മാനസം
സൂര്യോദയം തിരയുന്നു
കിളിവാതിലിൽ കേൾക്കുന്നുവോ
ഏതോ പുലർപക്ഷി പാടും സ്വരം
ദൂരെ ദൂരെ ഇതൾവിരിയാനൊരു
സ്വപ്നം കാത്തുനിൽക്കുന്നു

എരിവേനൽ തീർക്കുന്ന
കൈകൊണ്ടു ഋതുവൊന്നു
പൂക്കാലവും രചിക്കുന്നു
കഥയൊന്നുമറിയാതെ വിരിയേണ്ട തൂമലർ
മഞ്ഞിൽ മയങ്ങിനിൽക്കുന്നു
മനമാകവേ നിറയുന്നുവോ
പൊന്നിൻ കിനാവിന്റെ മന്ദസ്മിതം

ദൂരെ ദൂരെ ഇതൾവിരിയാനൊരു സ്വപ്നം
കാത്തുനിൽക്കുന്നു
ജാലകം തുറക്കും കാറ്റിലൂടകലേ
കണ്ടൂ തിരി നീട്ടി
മലർതൂകും പുഞ്ചിരി മിന്നായം
എന്നോ ഇനിയെന്നോ
ഇതൾചൂടും നല്ലൊരു പൂക്കാലം

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.