Neela Neela Mizhikalo Lyrics In Malayalam ( നീല നീല മിഴികളോ ഗാനത്തിന്റെ വരികൾ ) - Ente Mezhuthiri Athazhangal Movie Songs Lyrics
നീയലിഞ്ഞ മൊഴികളോ
ഈറനായ നിശകളിൽ
നീ നനഞ്ഞ വഴികളിൽ
നിലാവായ് തിളങ്ങുന്നു ദൂരെ
നീല നീല മിഴികളോ
നീയലിഞ്ഞ മൊഴികളോ
ഈ ഹൃദയമിതിൽ
മധു നിറയും പ്രണയമറിഞ്ഞോ നീ
ഞാൻ ഇതുവരെയായ്
കരുതിയൊരീ നിനവുകളാദ്യമായ്
കാതിൽ വന്നു ചൊല്ലുവാൻ
ഓർത്തിരുന്ന കവിതയോ
നിലാവായ് തിളങ്ങുന്നു ദൂരെ
നീല നീല മിഴികളോ
നീയലിഞ്ഞ മൊഴികളോ
ഈ കനലെരിയും കരളണിയും
വിരഹമറിഞ്ഞോ നീ
ഈ നടവഴിയിൽ
വിതറിയൊരീ മലരുകളാകവേ
കാൽ നഖേന്ദു ചൂടുവാൻ
കാത്തിരുന്ന നിമിഷമോ
നിലാവായ് തിളങ്ങുന്നു ദൂരെ
നീല നീല മിഴികളോ
നീയലിഞ്ഞ മൊഴികളോ
ഈറനായ നിശകളിൽ
നീ നനഞ്ഞ വഴികളിൽ
നിലാവായ് തിളങ്ങുന്നു ദൂരെ
LYRICS IN ENGLISH
No comments