Puthiyoru Pathayil Lyrics In Malayalam ( പുതിയൊരു പാതയിൽ ഗാനത്തിന്റെ വരികൾ ) - Varathan Malayalam Movie Songs Lyrics


 
പുതിയൊരു പാതയിൽ
വിരലുകൾ കോർത്തു നിൻ
അരികെ നടന്നിടാൻ കാലമായ്

മഴയുടെ തന്തിയിൽ
പകൽ മീട്ടിയ വേളയിൽ
കുളിരല തേടുവാൻ മോഹമായ്

അനുരാഗം തനുവാകെ
മഞ്ഞായ് വീഴുന്നുവോ
മിഴിനാളം മിന്നുന്നുവോ ഉം

കനവിലെ ചില്ലയിൽ
ഈരില തുന്നുമീ
പുതുഋതുവായ് നാം മാറവെ

മലയുടെ മാറിലായ്
പൂ ചൂടിയ തെന്നലും
നമ്മുടെ ഈണമായ് ചേരവേ

അനുരാഗം തനുവാകെ
മഞ്ഞായ് വീഴുന്നുവോ
മിഴിനാളം മിന്നുന്നുവോ ഉം

LYRICS IN ENGLISH

1 comment :

Theme images by follow777. Powered by Blogger.