Maanathe Marivil Lyrics In Malayalam ( മാനത്തെ മാരിവിൽ ഗാനത്തിന്റെ വരികൾ ) - Oru Kuttanadan Blog Malayalam Movie Songs Lyrics


 
മാനത്തെ മാരിവിൽ
ചിറകിൽ നിന്നുതിർന്നൊരു
തൂവലു പോലുള്ള കൂട്ടുകാരി

മാനത്തെ മാരിവിൽ
ചിറകിൽ നിന്നുതിർന്നൊരു
തൂവലു പോലുള്ള കൂട്ടുകാരി

കാലത്തെ വെളുപ്പിനു
കോടിമുണ്ടുടുത്തെത്തും
പ്രാവുപോൽ കുണുങ്ങുന്ന
കൂട്ടുകാരി എന്റെ കൂട്ടുകാരി

മാനത്തെ മാരിവിൽ
ചിറകിൽ നിന്നുതിർന്നൊരു
തൂവലു പോലുള്ള കൂട്ടുകാരി
കാലത്തെ വെളുപ്പിനു
കോടിമുണ്ടുടുത്തെത്തും
പ്രാവുപോൽ കുണുങ്ങുന്ന
കൂട്ടുകാരി എന്റെ കൂട്ടുകാരി

തിരുവോണ കാലം വന്നു
തിരുവാതിര രാവും വന്നു
കണികാണാൻ മേടം വന്നു
റിതു കന്യെ നിന്നെ കാണാൻ
മലർബാണൻ വന്നില്ലെന്നോ

മാമ്പൂ പൂക്കണ
മകര നിലാവിലൊരു
മാദക പരിമളം അരികിലെത്തി
ഞാൻ എന്നെ മറന്നതോ
കനവിന്റെ അലകളിൽ
താമര തോണിപോൽ ഒഴുകിപ്പോയി
തിരുകാവിൽ കൊടിയേറും
നാളും കാത്തു ഞാൻ
മഷിചാന്തും കരിവളയും
വാങ്ങാൻ ഓർത്തു ഞാൻ

എന്റെ മൺകുടിൽ തേടി
നിന്റെ കണ്മുന തുമ്പിൽ
ഒരു ചിറകുള്ള പരിഭവം
കുറുകി നിന്നു നീ കുറുകി നിന്നു

മാനത്തെ മാരിവിൽ
ചിറകിൽ നിന്നുതിർന്നൊരു
തൂവലു പോലുള്ള കൂട്ടുകാരി
കാലത്തെ വെളുപ്പിനു
കോടിമുണ്ടുടുത്തെത്തും
പ്രാവുപോൽ കുണുങ്ങുന്ന
കൂട്ടുകാരി എന്റെ കൂട്ടുകാരി

LYRICS IN ENGLISH

1 comment :

Theme images by follow777. Powered by Blogger.