Oduvile Theeyayi Lyrics In Malayalam ( ഒടുവിലെ തീയായ് ഗാനത്തിന്റെ വരികൾ ) - Varathan Malayalam Movie Songs Lyrics-


 
ഒടുവിലെ തീയായ്
ആറും നാൾ വരെ
ഒടുവിലെ നോവായ്
മായും നാൾ വരെ

നിന്നിലെ നിഴൽ പോലെ ഞാൻ
എന്നിലെ വെയിൽ പോലെ നീയെന്നും
കാവലായ് തുടർന്നീടുമീ യാത്ര

വിജനമീ ലോകം
വന്യം വന്യമേ
അതിലൊരേ കൂട്ടിൽ
ഞാനും നീയുമേ
ഇന്നലെ കടന്നിന്നു നാം
നാളെകൾ തിരഞ്ഞീടവേ
ഓരോ ശ്വാസവും
പുനർജ്ജന്മമായ് മാറും

ഒടുവിലെ തീയായ്
ആറും നാൾ വരെ
ഒടുവിലെ നോവായ്
മായും നാൾ വരെ

നിന്നിലെ നിഴൽ പോലെ ഞാൻ
എന്നിലെ വെയിൽ പോലെ നീയെന്നും
കാവലായ് തുടർന്നീടുമീ യാത്ര

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.