Nrithageethikalennum Lyrics In Malayalam | നൃത്തഗീതികളെന്നും ഗാനത്തിന്റെ വരികൾ | Kayamkulam Kochunni Malayalam Movie Songs Lyrics


 
നൃത്തഗീതികളെന്നും ഉണരുന്ന വേദിയിൽ
കൃഷ്ണമിഴികളിതാ തേടുന്നീ വിസ്മയത്തെ

നൃത്തഗീതികളെന്നും ഉണരുന്ന വേദിയിൽ
കൃഷ്ണമിഴികളിതാ തേടുന്നീ വിസ്മയത്തെ
ആ എൻ മങ്കേ ആ പൊൻ മങ്കേ
ആ എൻ മങ്കേ ആ പൊൻ മങ്കേ
കഞ്ചുകമിളകുന്ന ലാസ്യനടനം കാണാൻ
വിശ്വദിക്കുകളിതാ എൻ മുന്നിൽ അണയുന്നെ

ആ എൻ മങ്കേ ആ പൊൻ മങ്കേ
ആ എൻ മങ്കേ ആ പൊൻ മങ്കേ

കാഞ്ചന പ്രഭയോലും എൻ മണി മറുമാറിൽ
മധുപൻമാരിവരോ ഒളിയമ്പെറിയുന്നേ

ആ എൻ മങ്കേ ആ പൊൻ മങ്കേ
ആ എൻ മങ്കേ

എൻ വശ്യ കാന്തിതൻ നറുതേൻ നുകർന്നിടാൻ
ഈ വെള്ളിയുടലിന്മേൽ വലംവച്ചു ശലഭങ്ങൾ

ആ എൻ മങ്കേ ആ പൊൻ മങ്കേ
ആ എൻ മങ്കേ

ആ മുത്തുതിരും എൻ ചൊടിച്ചെപ്പിൽ
കുങ്കുമം ചാർത്താൻ
വെള്ളാരം കണ്ണുള്ള മന്മഥനാരാണോ
മാമയിലായ് ആടുന്നേ ഞാനും
മാരുതൻ മന്ദം മാതളപ്പൂമൊട്ടിൻ
ഗന്ധമുണർത്തീടും നേരം

കരളിലലിയും മധുരം നുണയാനാരോ
മദന കുസുമ ഹാരമണിയാൻ ആരോ
പുണരാൻ ആരോ അലിയാൻ
പുളകമുകുള ലഹരിയാർന്ന രാവാണു ഞാൻ

നൃത്തഗീതികളെന്നും ഉണരുന്ന വേദിയിൽ
കൃഷ്ണമിഴികളിതാ തേടുന്നീ വിസ്മയത്തെ

ആ എൻ മങ്കേ ആ പൊൻ മങ്കേ
ആ എൻ മങ്കേ ആ പൊൻ മങ്കേ

കഞ്ചുകമിളകുന്ന ലാസ്യനടനം കാണാൻ
വിശ്വദിക്കുകളിതാ എൻ മുന്നിൽ അണയുന്നെ

ആ എൻ മങ്കേ ആ പൊൻ മങ്കേ
ആ എൻ മങ്കേ ആ പൊൻ മങ്കേ

LYRICS IN ENGLISH

No comments

Theme images by follow777. Powered by Blogger.