Pathiye Vidarum Lyrics In Malayalam ( പതിയെ വിടരും ഗാനത്തിന്റെ വരികൾ ) - Ranam Malayalam Movie Songs Lyrics
നറുമലരിതളേ
പതിവായ് നിനവിൽ
നിൻ മുഖമഴകേ
അറിയാതൊരു നാൾ
ഞാനിതുവഴിയേ
അമൃതം നുകരും
ഒരു ശലഭവുമായ്
മോഹങ്ങൾ മെല്ലെ
വെൺ മേഘമായ്
മൗനങ്ങൾ പോലും
വാചാലമായ്
ഈ വാതിൽ ചാരാതെ
നീ ചായുന്നേ
ഈ രാവോ തീരാതെയും നീളുന്നേ
നിന്നിൽ ചേരും നിഴലായ്
ഞാൻ അരികേ
എങ്ങോ മായുന്നോ
അഴലായ് നീ അകലേ
എങ്ങോ മായുന്നോ
പതിയെ വിടരും
നറുമലരിതളേ
പതിവായ് നിനവിൽ
നിൻ മുഖമഴകേ
വിണ്ണോളം നോവും
മഞ്ഞായി തീരും
എന്നോളം നീയാം
ജന്മങ്ങൾ പുൽകും
പൊള്ളുന്ന വേനൽ
ഉള്ളങ്ങൾ പോൽ
കാലങ്ങൾ നീളെ കനലാവുന്നോ
അലയാഴി പോലെ
ആർദ്രമായി നീ മറഞ്ഞുവോ
ഒരു പാഴ്ക്കിനാവുപോലെ
നിന്നുവോ
ഇനിയെന്നും മരുഭൂവിൽ
മനസ്സിന്റെ പാട്ടു
കേൾക്കുകില്ലയോ
നിന്നിൽ ചേരും നിഴലായ്
ഞാൻ അരികേ
എങ്ങോ മായുന്നോ
അഴലായ് നീ അകലേ
എങ്ങോ മായുന്നോ
പതിയേ വിടരും
നറുമലരിതളേ
പതിവായ് നിനവിൽ
നിൻ മുഖമഴകേ
അറിയാതൊരു നാൾ
ഞാനിതുവഴിയേ
അമൃതം നുകരും
ഒരു ശലഭവുമായ്
LYRICS IN ENGLISH
No comments