Olam Thullum Neela Kadalala Lyrics In Malayalam ( ഓളം തുള്ളും നീലക്കടലല ഗാനത്തിന്റെ വരികൾ ) - Wonder Boys Malayalam Movie Songs Lyrics
പീലികടമിഴിയിൽ വിരിയും അഴകല
ഓളം തുള്ളും നീലക്കടലല
പീലികടമിഴിയിൽ വിരിയും അഴകല
ചിരിച്ചിലങ്ക കിലുങ്ങും തേനല
മെല്ലെ വാരിപ്പുണരും തെന്നൽ കുളിരല
തുളുമ്പും പ്രണയം സിരയിൽ
നുരയും ഹൃദയത്തുടിയല
അനുരാഗമുത്തുള്ളം
ഈ ചിപ്പി മൂളും ഗാനത്തിരയില
ഓളം തുള്ളും നീലക്കടലല
പീലികടമിഴിയിൽ വിരിയും അഴകല
ഇളനീരോളങ്ങൾ നെഞ്ചിൻ താളങ്ങൾ
കിനാവിൻ തീരത്ത്
കേൾക്കും കാതോർത്ത്
ഇളനീരോളങ്ങൾ നെഞ്ചിൻ താളങ്ങൾ
കിനാവിൻ തീരത്ത് നാം
കേൾക്കും കാതോർത്ത്
മന്തസമീരൻ മെല്ലെ തൊട്ടു വിളിച്ചു
അലർ വിടരും പോലെ നീ ചിരിച്ചു
ഈറൻ കാറ്റിൽ
ഇതളിടും നാണം പോലെ
അഴകിനലയിൽ അലസമൊഴുകും
മുകിൽ പോലെ വാ
ഓളം തുള്ളും നീലക്കടലല
പീലികടമിഴിയിൽ വിരിയും അഴകല
ഇളവെയിൽ നാളങ്ങൾ
നിറമെഴും ജാലങ്ങൾ
പൊഴിയും നേരത്ത്
കാണും കൈകോർത്ത്
ഇളവെയിൽ നാളങ്ങൾ
നിറമെഴും ജാലങ്ങൾ
പൊഴിയും നേരത്ത് നാം
കാണും കൈകോർത്ത്
പെണ്ണിൻ മനസ്സ് കോരിത്തരിച്ചു
മേലെ നഭസ്സിൽ
മഴവില്ലു വിരിഞ്ഞു
ഈ കാറ്റും പൂവും
കളിചൊല്ലും നേരം
കരളിൽ വിരിയും
കവിതപോലലസമൊഴുകി വാ
ഓളം തുള്ളും നീലക്കടലല
പീലികടമിഴിയിൽ വിരിയും അഴകല
ചിരിച്ചിലങ്ക കിലുങ്ങും തേനല
മെല്ലെ വാരിപ്പുണരും തെന്നൽ കുളിരല
തുളുമ്പും പ്രണയം സിരയിൽ
നുരയും ഹൃദയത്തുടിയല
അനുരാഗമുത്തുള്ളം
ഈ ചിപ്പി മൂളും ഗാനത്തിരയില
LYRICS IN ENGLISH
No comments