Ninneyonnu Kananayi Lyrics In Malayalam ( നിന്നെയൊന്നു കാണാനായ് ഗാനത്തിന്റെ വരികൾ ) - Aanakkallan Malayalam Movie Songs Lyrics
നിന്നോടൊന്നു മിണ്ടാനായ്
കാതമേറെ ദൂരെനിന്നും
ഓടിവന്നതാണെൻ പെണ്ണെ
നിന്നെയൊന്നു കാണാനായ്
നിന്നോടൊന്നു മിണ്ടാനായ്
കാതമേറെ ദൂരെനിന്നും
ഓടിവന്നതാണെൻ പെണ്ണെ
യേശുദാസിനെപ്പോലൊന്നും
കണ്ഠനാദമില്ലെന്നാലും
ആറു കട്ടയിൽ പാടാം ഞാൻ
പ്രേമലോലനായ്
നിന്നെയൊന്നു കാണാനായ്
നിന്നോടൊന്നു മിണ്ടാനായ്
കാതമേറെ ദൂരെനിന്നും
ഓടിവന്നതാണെൻ പെണ്ണെ
നാട്ടുമാവിൻ ചോട്ടിലന്ന്
നീയും ഞാനും മിണ്ടണ നേരം
ഞാറ്റുവേല കാറ്റുവന്നെൻ
കാതിൽ മെല്ലെ ചൊല്ലി
ഇവളേഴു ജന്മം നിന്റെ
ഓമൽ കണ്മണിയെന്ന്
അതു കേട്ടൊരു ഞാൻ
കോൾമയിർ കൊണ്ടില്ലേ
എൻ ഹൃദയം ബീച്ചും ബച്ചില്ലേ
ഷീലയും നസീറും പോലെ
രാത്രിയും നിലാവും പോലെ
ഒന്നു ചേർന്നുപോകാനായി
സമ്മതം തരാമോ പെണ്ണേ
എത്രയെത്ര ദൂരം താണ്ടി
എൻ പ്രിയക്കുമാത്രം വേണ്ടി
കാത്തു കാത്തു നിൽക്കുന്നു ഞാൻ
പ്രേമലോലനായ്
നിന്നെയൊന്നു കാണാനായ്
നിന്നോടൊന്നു മിണ്ടാനായ്
കാതമേറെ ദൂരെനിന്നും
ഓടിവന്നതാണെൻ പെണ്ണെ
പ്രേമസൗധമൊന്നു നിന്റെ
പേരിൽ പൊക്കി കെട്ടിയെടുക്കാം
ഷാജഹാന്റെ റാണിയായ
മുംതാസാക്കാം പെണ്ണേ
അകലാനും വയ്യ
നീയെൻ പ്രാണനായികയല്ലേ
ഒഴിവാക്കല്ലേ എന്നെ പ്ലിംഗിതനാക്കല്ലേ
എൻ ഹൃദയം കലുഷിതമാക്കല്ലേ
ഓട്ടയുള്ള പാത്രംപോലെ
വെള്ളിവീണ ഗാനംപോലെ
എന്നെ നീയകറ്റീടല്ലേ
എന്റെ ജീവനാകും പെണ്ണേ
എത്രയെത്ര ദൂരം താണ്ടി
എൻ പ്രിയക്കുമാത്രം വേണ്ടി
കാത്തു കാത്തു നിൽക്കുന്നു ഞാൻ
പ്രേമലോലനായ്
നിന്നെയൊന്നു കാണാനായ്
നിന്നോടൊന്നു മിണ്ടാനായ്
കാതമേറെ ദൂരെനിന്നും
ഓടിവന്നതാണെൻ പെണ്ണെ
LYRICS IN ENGLISH
Sup
ReplyDelete