En Mizhi Poovil Lyrics In Malayalam ( മിഴിപ്പൂവിൽ കിനാവിൽ ഗാനത്തിന്റെ വരികൾ ) - Dakini Malayalam Movie Songs Lyrics
നിൻ മുഖം വീണ്ടും
വന്നിതാ നിറയേ
ഉൾചിരാതിൽ നീ തൊടുമ്പോൾ
വെൺനിലാക്കാലം
പിന്നെയും തെളിയേ
പതിയെ ഇതാ തരുശാഖകൾ
ഹരിതാഭമായ് വിരിയേ
വരവായിതാ പുതുയാത്രയിൽ
തുണയോർമ്മകൾ അരികേ
എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും
വന്നിതാ നിറയേ
പോയൊരാ പുലരികൾ
ഈ വഴി വരും
ആർദ്രമായ് മഴവിരൽ
നമ്മളെ തൊടും
എഴുതാൻ മറന്നൊരാ
അനുരാഗ ഗീതകം
ഒരു കാറ്റിതാ പാടി നിൻ കാതിൽ
പാതകൾ പലതിലായ്
നീങ്ങി ഞാനിതാ
സാന്ധ്യമാം കടലിതിൽ
സൂര്യനായ് സഖീ
അലിയുന്നു നിന്നിലെ
ഒരു തുള്ളി ജീവനായ്
അടരാതിനി ചേർന്നിതാ നമ്മൾ
എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയേ
ഉൾചിരാതിൽ നീ തൊടുമ്പോൾ
വെൺനിലാക്കാലം പിന്നെയും തെളിയേ
പതിയെ ഇതാ തരുശാഖകൾ
ഹരിതാഭമായ് വിരിയേ
വരവായിതാ പുതുയാത്രയിൽ
തുണയോർമ്മകൾ അരികേ
LYRICS IN ENGLISH
No comments